scorecardresearch

മമ്മൂട്ടിയോട് അസൂയയില്ല, പക്ഷേ...: നദിയ മൊയ്തു പറയുന്നു

"മമ്മൂക്കയ്ക്ക് ഇപ്പോഴും ഇങ്ങനെ കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്രതന്നെ സൗന്ദര്യം നിലനിർത്തിയിട്ടും അതുപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല" നദിയ പറഞ്ഞു

"മമ്മൂക്കയ്ക്ക് ഇപ്പോഴും ഇങ്ങനെ കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്രതന്നെ സൗന്ദര്യം നിലനിർത്തിയിട്ടും അതുപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല" നദിയ പറഞ്ഞു

author-image
Entertainment Desk
New Update
Mammootty, Nadiya Moidu, Bheeshma Parvam,

മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളാണ് നദിയ മൊയ്‌തു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പർവ്വ'ത്തിൽ ഒരു പ്രധാന വേഷത്തിൽ നദിയ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ വെച്ചു നടന്ന പ്രസ് മീറ്റിൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നദിയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

"മമ്മൂട്ടിയോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടാലോ, ഇപ്പോൾ വീണ്ടും അഭിനയിക്കുന്നു, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിര്‍ത്തുന്നുണ്ട്, അതില്‍ അസൂയ ഉണ്ടോ?" എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

അതിന് ഇപ്രകരമായിരുന്നു നദിയയുടെ മറുപടി, "അസൂയ എന്തിന്, സന്തോഷമല്ലേ, ഇത്രയും കൊല്ലത്തിന് ശേഷം ഇങ്ങനെ സൗന്ദര്യം നിലനിർത്താൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. അതൊരു സമ്മനമാണ്, അനുഗ്രഹമാണ്. കുശുമ്പുള്ള ഒരു കാര്യം എന്തെന്നാൽ, മമ്മൂക്കയ്ക്ക് ഇപ്പോഴും ഇങ്ങനെ കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്രതന്നെ സൗന്ദര്യം നിലനിർത്തിയിട്ടും അതുപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല" നദിയ പറഞ്ഞു.

Also Read: ഇത് വേറെ വെടിക്കെട്ട്; ഭീഷ്മ പർവ്വത്തെ കുറിച്ച് മമ്മൂട്ടി

മാർച്ച് മൂന്നിനാണ് ‘ഭീഷ്മപർവ്വം തിയേറ്ററുകളിലേക്കെത്തുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്ന കഥാപാത്രമായാണ് നദിയ എത്തുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertisment

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Nadiya Moidu Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: