/indian-express-malayalam/media/media_files/uploads/2023/10/Rajinikanth-latest-photos.jpg)
രജനീകാന്തിന് കൊച്ചിയിലൊരു അപരൻ
രൂപത്തിലും ലുക്കിലും സംസാരരീതിയിലും മാനറിസത്തിലുമൊക്കെ സെലിബ്രിറ്റികളോട് അപാരമായ സാമ്യത പുലർത്തുന്ന നിരവധി പേരെ മുൻപും സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. പ്രണവ് മോഹൻലാൽ, ഫഹദ്, ടൊവിനോ തോമസ്, റഹ്മാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ താരങ്ങളുടെയെല്ലാം അപരന്മാർ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ, തമിഴകത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ തലൈവർ രജനീകാന്തിന്റെ അപരനെ പരിചയപ്പെടുത്തുകയാണ് സംവിധായകനും ഗായകനും നടനുമായ നാദിർഷ. ഫോർട്ട് കൊച്ചിയിൽ വച്ചാണ് രജനീകാന്തിനോട് രൂപസാദൃശ്യമുള്ള സുധാകര പ്രഭുവിനെ നാദിർഷ കണ്ടത്.
"ഇത് ഫോർട്ട് കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭുവാണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നില്ക്കുകയാണ്," സുധാകര പ്രഭുവിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ട് നാദിർഷ കുറിച്ചു.
"ആ ചേർത്തു പിടിച്ചു നില്പ് കണ്ടപ്പോൾ ഇത്രക്ക് അടുപ്പമോ രാജനികാന്തുമായി എന്നോർത്തു."
"ഞാൻ ശരിക്കും കരുതിയത് നാദിർഷിക്ക രജനി സാറോടൊപ്പം എടുത്ത സെൽഫിയാണെന്നാണ്"
"തലൈവർ തന്നെ," ഇങ്ങനെ പോവുന്നു പോസ്റ്റിനു താഴെയുള്ള കമന്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.