/indian-express-malayalam/media/media_files/uploads/2020/01/vandanam-1.jpg)
'വന്ദനം' എന്ന ചിത്രവും അതിലെ 'ലാലാ...ലാലാ.. ലലലാ.. ലാലാ...' എന്നു തുടങ്ങുന്ന ഹൃദയസ്പർശിയായ ഹമ്മിംഗും സിനിമാപ്രേമികളുടെ എക്കാലത്തെയും നൊസ്റ്റാൾജിയയാണ്. ചിത്രം പുറത്തിറങ്ങി 30 വർഷം പൂർത്തിയാകുമ്പോഴും പുതിയ തലമുറയിലെ കുട്ടികൾക്കു വരെ ഏറെ പരിചിതമാണ് 'വന്ദന'ത്തിലെ ഈ ഹമ്മിംഗ്. മലയാളി ഇന്നും നെഞ്ചിലേറ്റുന്ന ഈ ഹമ്മിംഗിനു പിറകിലെ മധുരശബ്ദം പിന്നണിഗായികയായ ലതികയുടേതാണ്.
'വന്ദനം' മാത്രമല്ല 'ചിത്രം', 'താളവട്ടം' എന്നു തുടങ്ങി എൺപതുകളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി ലതിക ടീച്ചർ ഹമ്മിംഗ് നൽകിയിട്ടുണ്ട്. 'ചിത്ര'ത്തിന്റെ ക്ലൈമാക്സിൽ മോഹൻലാൽ സോമനോട് 'ജീവിക്കാൻ ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു' എന്നു ചോദിക്കുന്ന വൈകാരിക രംഗത്തിന് മുൻപായി വരുന്ന ഹമ്മിംഗും പാടിയിരിക്കുന്നത് ലതിക ടീച്ചർ തന്നെ.
എൺപതുകളിൽ പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ ലതിക മൂന്നുറിലധികം ചിത്രങ്ങളിലും പിന്നണി പാടിയിട്ടണ്ട്. ‘കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തയാക്കിയത്. 'കാതോടു കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതർ പാടി', 'നീയെൻ സർഗസൗന്ദര്യമേ' തുടങ്ങിയ ഗാനങ്ങളും ആലപിച്ചത് ലതിക ടീച്ചറാണ്. 'ചിലമ്പി'ലെ 'താരും തളിരും', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തിലെ 'പൂ വേണം, പൂപ്പട വേണം', വൈശാലിയിലെ 'ദും ദും ദും ദുന്ദുഭിനാദം', 'അമര'ത്തിലെ 'പുലരേ പൂങ്കോടിയിൽ', 'വെങ്കല'ത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങൾ', 'ചമ്പക്കുളം തച്ചനി'ലെ 'മകളേ.. പാതിമലരേ..' തുടങ്ങിയ എവർഗ്രീൻ ഗാനങ്ങളെല്ലാം പാടിയത് ലതികയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി ഗാനങ്ങൾ ലതിക ടീച്ചർ പാടിയിട്ടുണ്ട്.
16 വർഷങ്ങൾക്കു ശേഷം 'ഗപ്പി'യിലെ ‘അതിരലിയും കരകവിയും പ്രവാഹമായ്...’ എന്ന ഗാനം പാടികൊണ്ട് സിനിമാസംഗീത ലോകത്തേക്ക് ലതിക ടീച്ചർ തിരിച്ചുവരവു നടത്തിയിരുന്നു.
Read more: ജീവിതരാഗങ്ങള്‍: ഗായത്രിയും പൂര്‍ബയാന്‍ ചാറ്റര്‍ജിയും സംസാരിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.