scorecardresearch

ജൂനിയർ ഗായികയ്ക്ക് തെറ്റി, സുന്ദരമായി ഇടപെട്ട് ചിത്ര; വീഡിയോ

ശ്രീനിഷയ്ക്ക് പറ്റിയ ഒരു തെറ്റ്, തന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ചിത്ര തിരുത്തുന്നതും തുടർന്ന് ഇടയ്ക്ക് കയറി പാടിയതിനു ശ്രീനിഷയോട് മാപ്പു ചോദിക്കുന്നതും കാണാം

ശ്രീനിഷയ്ക്ക് പറ്റിയ ഒരു തെറ്റ്, തന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ചിത്ര തിരുത്തുന്നതും തുടർന്ന് ഇടയ്ക്ക് കയറി പാടിയതിനു ശ്രീനിഷയോട് മാപ്പു ചോദിക്കുന്നതും കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K S Chithra, K S Chithra songs, K S Chithra film songs, K S Chithra light music, K S Chithra stage songs, K S Chithra live singing, K S Chithra classical music

K S Chithra's Graceful Intervention on Stage, see video

വേദിയിൽ ലൈവ് ആയി പാടുമ്പോൾ തെറ്റുകൾ സംഭവിക്കുക സാധാരണയാണ്. എന്നാൽ ആ സന്ദർഭത്തെ വേദിയിൽ ഉള്ളവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. തെറ്റ് പറ്റി എന്നതിനേക്കാളും പ്രേക്ഷകർ കൂടുതൽ ഓർത്തു വയ്ക്കുക അത് എങ്ങനെ മാനേജ് ചെയ്യപ്പെട്ടു എന്നതാവും. അത്തരത്തിൽ ഒരു സന്ദർഭം, മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര ഏറെ ഗ്രേസോട് കൂടി കൈകാര്യം ചെയ്ത ഒരു വീഡിയോ ആണ് ചിത്രയുടെ ആരാധകർ ഇപ്പോൾ ആഘോഷിക്കുന്നത്.

Advertisment

'വിഴിയേ കതൈയെഴുത്' എന്ന തമിഴ് ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെ ഗായിക ശ്രീനിഷയ്ക്ക് പറ്റിയ ഒരു തെറ്റ്, തന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ചിത്ര തിരുത്തുന്നതും തുടർന്ന് ഇടയ്ക്ക് കയറി പാടിയതിനു ശ്രീനിഷയോട് മാപ്പു ചോദിക്കുന്നതും വീഡിയോയിൽ കാണാം. വൈറൽ ആയി കൊണ്ടിരിക്കുന്ന ആ വീഡിയോയുടെ താഴെ ചിത്രയുടെ വിനയത്തെക്കുറിച്ചുള്ള കമന്റുകൾ നിറയുകയാണ്. തന്നെക്കാൾ വളരെ ജൂനിയർ ആയ ഒരു ഗായികയോട്, മാപ്പ് പറയാൻ ചിത്ര കാണിച്ച മനസ്ഥിതിയെ പ്രശംസിക്കുന്ന ആരാധകർ, 'വിനയമാണ് വിജയത്തിന്റെ അടിസ്ഥാനം' എന്നും കുറിക്കുന്നു.

തമിഴ് ചിത്രമായ 'ഉരിമൈ കുറലി'ലെ യേശുദാസും പി സുശീലയും ചേർന്ന് ആലപിച്ച 'വിഴിയേ കതൈയെഴുത്' എന്ന ഗാനം യേശുദാസുമൊത്ത് അനേകം വേദികളിൽ ചിത്ര പാടിയിട്ടുണ്ട്.

Advertisment
K S Chithra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: