scorecardresearch

'പാട്ട് ഉണ്ടാക്കാന്‍ കഴിവില്ലാത്തവരാണ് 96ല്‍ എന്റെ പാട്ട് ഉപയോഗിച്ചത്'; തുറന്നടിച്ച് ഇളയരാജ

96ല്‍ തൃഷയുടെ കഥാപാത്രം ഇളയരാജയുടെ ഗാനങ്ങള്‍ ചിത്രത്തില്‍ പലയിടത്തും ആലപിക്കുന്നുണ്ട്

96ല്‍ തൃഷയുടെ കഥാപാത്രം ഇളയരാജയുടെ ഗാനങ്ങള്‍ ചിത്രത്തില്‍ പലയിടത്തും ആലപിക്കുന്നുണ്ട്

author-image
Entertainment Desk
New Update
Ilayaraja, ഇളയരാജ, music, സംഗീതം, song, പാട്ട്, tamil cinema, തമിഴ് സിനിമ, royalty, പകര്‍പ്പവകാശം, ie malayalam, ഐഇ മലയാളം

താന്‍ സംഗീതം നിര്‍വഹിക്കാത്ത സിനിമകളില്‍ തന്റെ പാട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്ത്. സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശക്തമായ നിലപാടുമായി അദ്ദേഹം രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവന സിനിമാ-സംഗീത ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സിനിമാ നിരൂപകനും എഴുത്തുകാരനുമായ സുധീര്‍ ശ്രീനിവാസനാണ് ഇളയരാജയോട് ഇത് സംബന്ധിച്ച ചോദ്യം ചോദിച്ചത്.

Advertisment

'ഒരു ആരാധകനെന്ന നിലയിലാണ് ഈ ചോദ്യം ചോദിക്കുന്നത്. നിങ്ങളുടെ ഗാനങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. നിങ്ങളുടെ പാട്ട് പുറത്തിറങ്ങിയ വര്‍ഷത്തിനോട് വിളക്കി ചേര്‍ത്താണ് ഭൂതകാലത്തെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത്. ഈയടുത്ത് ഇറങ്ങിയ 96 എന്ന ചിത്രത്തിലും നായിക താങ്കളുടെ പാട്ടുകളാണ് പാടുന്നത്. താങ്കള്‍ അത് ശ്രദ്ധിച്ചോ എന്നറിയില്ല'.

Also Read: ഇളയരാജ ഇടഞ്ഞു: സ്‍മ്യൂളില്‍ നിന്നും പാട്ടുകള്‍ പിന്‍വലിച്ചു

സുധീറിന്റെ ഈ ചോദ്യത്തോട് അത് വളരെ തെറ്റായ കീഴ്വഴക്കമാണെന്നാണ് ഇളയരാജ പ്രതികരിച്ചത്. 'അത് വളരെ തെറ്റാണ്. ഒരു പ്രത്യേക കാലത്താണ് കഥ നടക്കുന്നതെങ്കില്‍ അന്നത്തെ ഗാനം ഉപയോഗിക്കണമെന്നത് ആവശ്യമുളള കാര്യമല്ല. അവര്‍ക്ക് കഴിവ് ഇല്ലാത്തപ്പോഴാണ് നിലവില്‍ ജനപ്രിയമായ ഗാനം ഉപയോഗിക്കുന്നത്. അത്രത്തോളം നല്ല പാട്ട് ഉണ്ടാക്കാനുളള കഴിവ് അവര്‍ക്ക് ഇല്ല എന്നതാണ് ഇതിന്റെ കാരണം,' ഇളയരാജ തുറന്നടിച്ചു.

Advertisment

കൂടാതെ രൂക്ഷമായ ഭാഷയിലും അദ്ദേഹം ഇതിനെ വിമര്‍ശിക്കുന്നുണ്ട്. 'അവരുടെ ബലഹീനതയാണ് ഇത് കാണിക്കുന്നത്. കംപോസ് ചെയ്യുന്നയാളുടെ ആണത്തം ഇല്ലായ്മയാണത്. അവര്‍ക്ക് ഒരു കാലം ചിത്രീകരിക്കണമെങ്കില്‍ ആ കാലത്തിന് അനുയോജ്യമായ ഗാനം അവര്‍ ഉണ്ടാക്കണം,' ഇളയരാജ പറഞ്ഞു. തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണ് 96. ചിത്രത്തില്‍ തൃഷയുടെ കഥാപാത്രം ഇളയരാജയുടെ ഗാനങ്ങള്‍ ചിത്രത്തില്‍ പലയിടത്തും ആലപിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഇളയരാജയുടെ വിമര്‍ശനം.

അതേസമയം ഇളയരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിരുന്നതായി 96ന്റെ സംവിധായകന്‍ സി. പ്രേം കുമാര്‍ പറഞ്ഞു. അതേസമയം ഇളയരാജയ്ക്ക് റോയല്‍റ്റി നല്‍കി തന്നെയാണ് ചിത്രത്തില്‍ പാട്ടുകള്‍ ഉപയോഗിച്ചതെന്ന് 96ന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

നേരത്തേ തന്റെ ഗാനം സ്മൂള്‍ അടക്കമുളള ആപ്പുകളില്‍ നിന്ന് ഇളയരാജ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഇതേ ആരോപണം ഉന്നയിച്ചാണ് മാര്‍ച്ചില്‍ ഇളയരാജ എസ്.പി.ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും ചരണിനും വക്കീല്‍ നോട്ടീസ് അയച്ചത്. ഇളയരാജയുടെ പാട്ടുകള്‍ ഗാനമേളയ്ക്ക് പാടുന്നതിന് മുന്‍പായി അനുമതി തേടുകയും റോയല്‍റ്റി നല്‍കുകയും ചെയ്യണമെന്ന് അന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

അനുവാദമില്ലാതെ തന്റെ പാട്ട് ഉപയോഗിക്കുന്നവര്‍ക്കെതിരെ നേരത്തെയും ഇളയരാജ രംഗത്ത് വന്നിട്ടുണ്ട്. തന്റെ പാട്ടുകള്‍ ഉപയോഗിക്കുന്ന ടെലിവിഷന്‍, റേഡിയോ ചാനലുകള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് അദ്ദേഹം 2015ല്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ പാട്ട് അനുവാദമില്ലാതെ ഉപയോഗിക്കാന്‍ ഒരു സംഗീതജ്ഞരും അനുവദിക്കാറില്ലെന്നും ഇളയരാജയുടെ നിയമസംഘം പറയുന്നു. മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്നും ഇളയരാജയുടെ പാട്ടുകള്‍ നീക്കം ചെയ്തിരുന്നു. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്.

ഒരു പാട്ടിന്റെ പൂര്‍ണ അവകാശം സംഗീത സംവിധായകനില്‍ നിക്ഷിപ്തമാണെന്ന് ഇളയരാജയുടെ കോപ്പി റൈറ്റ് ഉപദേഷ്ടാവ് ഇ.പ്രദീപ് കുമാര്‍ പറഞ്ഞു. തങ്ങളോട് അനുവാദം കൂടാതെയാണ് കരോക്കെ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. "സമ്യൂള്‍ പണം ഈടാക്കുന്ന സൈറ്റാണ്. അവര്‍ നന്നായിട്ട് പണം നേടുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ അവര്‍ക്ക് നല്ല വിപണിയാണ്", പ്രദീപ് വ്യക്തമാക്കി.

അനുവാദമില്ലാതെ തന്റെ പാട്ട് ഉപയോഗിക്കുന്നവര്‍ക്കെതിരെ നേരത്തെയും ഇളയരാജ രംഗത്ത് വന്നിട്ടുണ്ട്. തന്റെ പാട്ടുകള്‍ ഉപയോഗിക്കുന്ന ടെലിവിഷന്‍, റേഡിയോ ചാനലുകള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് അദ്ദേഹം 2015ല്‍ ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ പാട്ട് അനുവാദമില്ലാതെ ഉപയോഗിക്കാന്‍ ഒരു സംഗീതജ്ഞരും അനുവദിക്കാറില്ലെന്നും ഇളയരാജയുടെ നിയമസംഘം പറയുന്നു.

Songs Ilayaraja Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: