/indian-express-malayalam/media/media_files/uploads/2022/11/release-live-updates-1.jpg)
Mukundan Unni Associates,Thattassery Koottam,Yashoda Review Release Live Updates:മൂന്നു ചിത്രങ്ങളാണ് ഇന്നു തീയേറ്ററുകളിലെത്തിയത്. വീനിത് ശ്രീനിവാസൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്', 'തട്ടാശ്ശേരി കൂട്ടം' എന്നീ മലയാള ചിത്രങ്ങൾക്കു പുറമെ സാമന്ത പ്രധാന വേഷം ചെയ്യുന്ന അന്യ ഭാഷാ ചിത്രം 'യശോദ'യുമുണ്ട്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് ഒരു വേറിട്ട കാഴ്ച്ചാനുഭവം സമ്മാനിക്കുമ്പോൾ തട്ടാശ്ശേരി കൂട്ടം തികച്ചും പ്രവചിക്കാവുന്ന രീതിയിലാണ് കഥ പറഞ്ഞു പോയത്. യശോദയിലാകട്ടെ സാമന്തയുടെ എക്കാലത്തെയും മികച്ച പ്രകടനമാണെന്നാണ് അഭിപ്രായങ്ങൾ.
Mukundan Unni Associates: മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്
വ്യത്യസ്തമായ പ്രമോഷൻ രീതികളിലൂടെ റിലീസിനു മുൻപെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്'. വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമുട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ഗോപാലകൃഷ്ണനും അഭിനവും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോ അജിത്ത് ജോയാണ്.സുധി കോപ്പ, തൻവി റാം, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിഭാഷകരുടെ കഥ പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറിൽ നിന്നു വ്യക്തമാകുന്നത്.ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനവും വൈറലായിരുന്നു. സിബി മാത്യൂ അലക്സാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.
#MukundanUnniAssociates
— Southwood (@Southwoodoffl) November 11, 2022
Good First Half 👏
Different Type Of Story Treatment & Making
@Vineeth_Sree Superb
Second Half Ongoing ..
വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണെന്നാണ് പ്രതികരണങ്ങൾ. ആദ്യ പകുതി തീർന്നപ്പോൾ ഉയർന്നുവരുന്ന അഭിപ്രായങ്ങളാണിവ.
Thattassery Koottam Release: തട്ടാശ്ശേരി കൂട്ടം
സന്തോഷ് എച്ചിക്കാനത്തിൻെറ തിരക്കഥയിൽ ഗ്രാൻഡ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'തട്ടാശ്ശേരി കൂട്ടം'. നടൻ ദിലീപിൻെറ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം', ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ്.
അർജുൻ അശോകൻ, ഗണപതി, ഉണ്ണി രാജൻ പി ദേവ്, അനീഷ് ഗോപാൽ, ഹരികൃഷ്ണൻ, വിജയരാഘവൻ, ശ്രീലക്ഷ്മി, ഷൈനി ടി രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിതിൻ, എഡിറ്റിങ്ങ് വി സാജൻ എന്നിവർ നിർവ്വഹിക്കുന്നു.
Yashoda: യശോദ
ഹരി ശങ്കർ- ഹരിഷ് നാരായണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് യശോദ. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, ശരത് കുമാർ, റാവു രമേഷ്, മുരളി ശർമ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണ് യശോദയെന്നാണ് ആദ്യ പ്രതികരണമായി പല ആസ്വാദകരും പറയുന്നത്.
സാമന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം യശോദയിൽ നിന്നു പ്രതീക്ഷിക്കാമെന്നാണ് അഭിപ്രായങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.