/indian-express-malayalam/media/media_files/uploads/2023/02/Mrunal-takur.png)
'സീതാരാമം' എന്ന ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടിയ താരമാണ് മൃണാൾ ഠാകൂർ. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം 2022ലെ ഹിറ്റുകളിലൊന്നായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഞായറാഴ്ച തന്റെ പ്രൊഫൈലിലൂടെ മൃണാൾ പങ്കുവച്ച ചിത്രത്തിനു താഴെയുള്ള കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിനു താഴെ ആരാധകൻ വിവാഹഭ്യർത്ഥന നടത്തിയിരിക്കുകയാണ്.
"എന്റെ ഭാഗത്തു നിന്നുള്ള​ പ്രണയം ഞാൻ തുറന്നു പറയുന്നു" എന്നായിരുന്നു ആരാധകന്റെ കമന്റ്. "എന്നാൽ എന്റെ ഭാഗത്തു നിന്നുള്ളത് ഒരു നോ ആണ്" മൃണാളിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
മൃണാളിന്റെ മറുപടിയോടെ പോസ്റ്റിനു താഴെ വളരെ രസകരമായ കമന്റുകളാണ് പിന്നീട് നിറഞ്ഞത്. ചിലർ താരത്തോടുള്ള പ്രണയം തുറന്നു പറഞ്ഞപ്പോൾ മറ്റു ചിലർ വിവാഹഭ്യർത്ഥന നടത്തിയ ആരാധകനെ ആശ്വസിപ്പിച്ചു. മൃണാൾ ആരാധകനെ അപമാനിച്ചെന്ന് ഒരാൾ പറഞ്ഞപ്പോൾ എന്റെയും മൃണാളിന്റെയും പ്രണയത്തിനിടയിലേക്ക് നീ വരരുതെന്നാണ് മറ്റൊരാൾ കുറിച്ചത്.
ബോളിവുഡ് ചിത്രങ്ങളിലാണ് മൃണാൾ സജീവമാകാൻ ഒരുങ്ങുന്നത്. അക്ഷയ് കുമാർ ചിത്രം 'സെൽഫി'യിൽ മൃണാൾ അതിഥി വേഷത്തിലെത്തിയിരുന്നു. നാനിയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.