/indian-express-malayalam/media/media_files/uploads/2021/02/Mohanlal-Dulquer-Salman.jpg)
സോഷ്യൽ മീഡിയയിലെ കുട്ടിത്താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങളുടെ ആരാധകർക്ക് കൗതുകമാണ്. ഇപ്പോഴിതാ, മറിയത്തിനും ദുൽഖറിനും ഭാര്യ അമാൽ സൂഫിയയ്ക്കും ഒപ്പമുള്ള മോഹൻലാലിന്റെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. തന്നോട് എന്തോ സംസാരിക്കുന്ന മോഹൻലാലിനെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന മറിയത്തെ ആണ് ചിത്രത്തിൽ കാണാനാവുക.
മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെ ഒരു പഴയ വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. യാത്രയ്ക്കിടയിൽ മറിയത്തിനെ ട്രോളിയിൽ ഇരുത്തിയും തലയിലെടുത്തും തോളത്തെടുത്തുമൊക്കെ നടക്കുന്ന ദുൽഖറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
Read More: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.
Read more: മകൾക്ക് വേണ്ടി വീണ്ടും ബ്രഷെടുത്ത് ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.