നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളു മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു കൂട്ടുകാരി മാത്രമല്ല, അതിലുപരി സഹോദരി കൂടിയാണ് നസ്രിയയ്ക്ക് അമാൽ. നസ്രിയ കുറേ നാളായി അമാലിനെ കണ്ടിട്ട് എന്നു തോന്നുന്നു. എന്താലായാലും താരം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഏറെ മിസ്സ് ചെയ്യുന്നുണ്ട്.

Read More: ഫൺ ടൈം ചിത്രങ്ങളുമായി നസ്രിയയും അമാൽ സൂഫിയയും

ഇക്കാര്യം പറഞ്ഞുകൊണ്ട് നസ്രിയ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു. ഇതിന് മറുപടിയുമായി ഉടനെ ദുൽഖറും വന്നു. രണ്ടും റൗഡികളാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ദുൽഖറിനോടും അമാലിനോടും വേഗം വരാനും ഒത്തിരി വിശേഷങ്ങൾ​ പറയാനും ഉണ്ടെന്നായിരുന്നു നസ്രിയയുടെ മറുപടി.

Nazriya Nazim, Amal Sufi, iemalayalam

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.

View this post on Instagram

Ammuu

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഇനി തിയേറ്ററുകളിൽ എത്താനിരിക്കുന്ന നസ്രിയയുടെ ചിത്രം.ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook