scorecardresearch

നന്ദു പൊതുവാളിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മോഹൻലാൽ എത്തിയപ്പോൾ

നന്ദു പൊതുവാളിന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്കായിരുന്നു മോഹൻലാലിന്റെ സർപ്രൈസ് വിസിറ്റ്

നന്ദു പൊതുവാളിന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്കായിരുന്നു മോഹൻലാലിന്റെ സർപ്രൈസ് വിസിറ്റ്

author-image
Entertainment Desk
New Update
Mohanlal, Nandu Poduval, Nandu Poduval photos, Mohanlal photos, Mohanlal latest pics, Mohanlal latest news, മോഹൻലാൽ, നന്ദു പൊതുവാൾ, Indian express malayalam

ഇന്നലെ നടൻ നന്ദു പൊതുവാളിന്റെ ഇടപ്പള്ളി പോണേക്കരയിലുള്ള വീട്ടിൽ ഒരു അപ്രതീക്ഷിത അതിഥി എത്തി. തീർത്തും അവിചാരിതമായി എത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ആദ്യമൊന്ന് അമ്പരന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആയിരുന്നു ആ അതിഥി. കഴിഞ്ഞയാഴ്ച ആയിരുന്നു നന്ദു പൊതുവാളിന്റെ മകന്റെ വിവാഹം. വിവാഹ റിസപ്ഷന് എത്താൻ കഴിയാത്തതിനാൽ വീട്ടിൽ നേരിടെത്തി വധൂവരന്മാർക്ക് ആശംസ അർപ്പിക്കുകയായിരുന്നു മോഹൻലാൽ.

Advertisment

നന്ദുപൊതുവാളിന്റെ മക്കളെ അനുഗ്രഹിക്കാന്‍ മോഹന്‍ലാല്‍ നേരിട്ട് വീട്ടിലെത്തി

നന്ദു പൊതുവാളിന്റെ ഇടപ്പള്ളി...

Posted by Mohanlal Fans Club on Sunday, February 14, 2021

Read more: നാദിർഷയുടെ മകളുടെ വിവാഹ റിസപ്ഷൻ; താരങ്ങളെത്തിയപ്പോൾ

മിമിക്രി ലോകത്തു നിന്നും സിനിമയിലെത്തിയ നടനാണ് നന്ദു പൊതുവാൾ. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിയ്ക്ക് സുപരിചിതനായ വ്യക്തി. നടൻ അബി തുടങ്ങിയ കൊച്ചിന്‍ സാഗറിന്റെ പ്രൊഡക്ഷന്‍ മാനേജരായിട്ടായിരുന്നു നന്ദു പൊതുവാളിന്റെ തുടക്കം. അബി, നാദിര്‍ഷ, ദിലീപ്, കോട്ടയം നസീര്‍, സലിം കുമാര്‍ തുടങ്ങിയ പ്രമുഖർക്കുമൊപ്പം അക്കാലത്ത് പ്രവർത്തിച്ച നന്ദു പൊതുവാൾ പിന്നീട് സിനിമയിലെത്തുകയായിരുന്നു. ദിലീപാണ് തന്നെ സിനിമയുടെ മുഖ്യാധാരയിലേക്ക് കൊണ്ട് വന്നതെന്ന് നന്ദു പൊതുവാൾ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

ലേലം സിനിമയിലും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി നന്ദു പൊതുവാൾ പ്രവർത്തിച്ചിരുന്നു. 'പാണ്ടിപ്പട' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രൊഡക്ഷൻ കൺട്രോളർ ആവുന്നത്. 250 ഓളം സിനിമകളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

Advertisment
Mohanlal Cinema

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: