നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയത്തിന്റെയും വിവാഹത്തിന്റെയുമെല്ലാം ചിത്രങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. താരങ്ങൾക്കായി ഇന്നലെ നടന്ന വിവാഹ റിസപ്ഷനിലും മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും എത്തി.
Read more: നന്ദു പൊതുവാളിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മോഹൻലാൽ എത്തിയപ്പോൾ
മമ്മൂട്ടി, പൃഥ്വിരാജ്, ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ദിലീപ്, കാവ്യ മാധവൻ, മേജർ രവി, നന്ദു പൊതുവാൾ, റിമി ടോമി, ധർമ്മജൻ, ഗിന്നസ് പക്രു, ഇബ്രാഹിം കുട്ടി, ഹരിശ്രീ അശോകൻ, അരുൺ ഗോപി, ഹരീഷ് കണാരൻ, മണിയൻ പിള്ള രാജു, രജപുത്ര രഞ്ജിത്ത്, വിജയരാഘവൻ, ജോഷി, ഷെയ്ൻ നിഗം, കലാഭവൻ ഷാജോൺ, സലിം കുമാർ, നമിത പ്രമോദ്, അബു സലീം നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്.
കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാൽ ആണ് വരൻ.
ചടങ്ങിൽ താരദമ്പതിമാരായ ദിലീപും കാവ്യാമാധവനും പങ്കെടുത്തു. ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ്.
Read More: കാവ്യയെ ചേർത്തുപിടിച്ച് നമിത, പുതിയ ചിത്രം പങ്കുവച്ച് താരം
ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ആദ്യം നമിതയ്ക്കും കൂട്ടർക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുകൾക്കുമൊപ്പവും നൃത്തം ചെയ്തു. വളരെ മനോഹരമായിട്ടാണ് മീനാക്ഷി ഡാൻസ് കളിച്ചത്. മകളുടെ ഡാൻസ് കാണാനായി ദിലീപും കാവ്യയും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.