/indian-express-malayalam/media/media_files/uploads/2018/11/suchitra-mohanlal.jpg)
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഏപ്രില്‍ 28നാണ് മോഹന്‍ലാല്‍ സുചിത്രയെ വിവാഹം ചെയ്യുന്നത്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നുവെന്നും ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നുവെന്നും സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി ഗൃഹലക്ഷ്മിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Read More: പ്രണവിന്റെ 'ആദി' കാണാൻ അമ്മ സുചിത്രയെത്തി
'എന്നാല്‍ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചിയത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് വലിയ ഭ്രാന്തായിരുന്നു,' സുരേഷ് ബാലാജി പറയുന്നു.
നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും പിന്നീട് നിര്‍മ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ 'ഉളളടക്കം' എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് 'നിര്‍ണയം', 'ഗാന്ധര്‍വം', 'മേഘം' തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലും തന്റെ പങ്കാളിത്തമുള്ളതായും അദ്ദേഹം പറയുന്നു. ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം 'ഉള്ളടക്ക'മാണെന്നും സുരേഷ് ബാലാജി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us