പ്രണവിന്റെ ആദ്യ സിനിമ കാണാൻ അമ്മ സുചിത്രയെത്തി. പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ ഫസ്റ്റ് ഷോ കാണാനാണ് സുചിത്ര മോഹൻലാൽ എത്തിയത്. സുചിത്രയ്ക്ക് ഒപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. എറണാകുളം പത്മ തിയേറ്ററിലാണ് ആദി സിനിമ കാണാൻ സുചിത്രയെത്തിയത്.

Read More: ഉപ്പിനോളം വരുമിത്: ‘ആദി’ റിവ്യൂ

ജീത്തു ജോസഫാണ് ആദിയുടെ സംവിധായകൻ. ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അച്ഛൻ വേഷത്തിൽ സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലൻ. അനുശ്രീ, അദിതി എന്നിവരും സിനിമയിലുണ്ട്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജ്ജനി’ യിലൂടെയായിരുന്നു പ്രണവ് സിനിമയിലേക്കെത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അന്ന് നേടിയിരുന്നു. പിന്നീട് ‘ഒന്നാമന്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചതും പ്രണവായിരുന്നു. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ ഒരു ഗാനരംഗത്തിലാണ് പ്രണവിനെ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook