മീടൂ ക്യാപെയ്നുകൾ സമൂഹത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഹോളിവുഡിൽ ആരംഭിച്ചതാണെങ്കിലും ഇതിന്റെ പ്രതിഫലനം ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മീടു ആരോപണങ്ങൾ ഉയർന്നത് ബോളിവുഡിൽ നിന്നായിരുന്നു. നടി തനുശ്രീ ദത്തയായിരുന്നു മീടൂവിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ വനിത ചലച്ചിത്ര പ്രവർത്തകർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഓരോന്നായി തുറന്നടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മീടൂ മൂവ് മെന്റിനെതിരെ നടൻ മോഹൻലാൽ നടത്തിയ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മീ ടൂ വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാലേട്ടന്‍ മനപ്പൂര്‍വ്വം പറഞ്ഞതായിരിക്കില്ല എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. 'ലാലേട്ടനെ പോലെരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്താമായിരുന്നു,'. രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമാണ് തനിക്ക് ലാലേട്ടനോടെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. പ്രകാശ് രാജ് പറഞ്ഞു. മീടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
Also Read: അനുഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് എങ്ങനെ പറയും? മീടൂ ചോദ്യങ്ങളില്‍ നിന്നും വഴുതി മാറി മോഹന്‍ലാല്‍; വീഡിയോ
മോഹൻലാൽ ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മീടൂ വെളിപ്പെടുത്തലിനെ കുറിച്ച് വിവാദ പരാമർശം ഉന്നയിച്ചത്. മീടൂ ഒരു മൂവ്മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോൾ ക്യാംപെയ്ൻ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവർത്തകയോട് താൻ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാൽ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
കൂടാതെ മലയാള സിനിമയെ ഒരിക്കലും മീടൂ ബാധിക്കുന്നില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു. കൂടാതെ പുരുഷന്മാർക്കും ഒരു മീടു ആകാമെന്നും അദ്ദേഹം നർമ രൂപത്തിൽ പറഞ്ഞിരുന്നു. ഇന്ത്യൻ ചലച്ചിത്ര ലോകത്ത് മീടൂ വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇതിനെ കുറിച്ചുള്ള ആരോപണങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മോഹൻലാലിന്റെ ആരോപണം.
'നിങ്ങളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്'; മോഹന്‍ലാലിന്റെ മീ ടൂ വിവാദ പരാമര്‍ശത്തില്‍ പ്രകാശ് രാജ്
മീടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.