scorecardresearch

മോഹൻലാലിനൊപ്പം ആടിപാടി റിമി ടോമി; ത്രോബാക്ക് വീഡിയോ

ജീവിതത്തിലെന്നും ഓർക്കുന്ന ഒരു പെർഫോമൻസ് എന്നാണ് വീഡിയോ പങ്കുവച്ച് റിമി കുറിക്കുന്നത്

ജീവിതത്തിലെന്നും ഓർക്കുന്ന ഒരു പെർഫോമൻസ് എന്നാണ് വീഡിയോ പങ്കുവച്ച് റിമി കുറിക്കുന്നത്

author-image
Entertainment Desk
New Update
Rimi Tomy,Mohanlal, Mohanlal Rimi Tomy stage performance, Rimi Tomy pics, rimi tomy photos, videos, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുള്ള കാര്യമാണ്. എന്താണ് മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്ന ചോദ്യത്തിന്, റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞാൽ ഞാനുമത് പറയാം എന്നാണ് ഒരു സ്റ്റേജ് ഷോയ്ക്കിടെ മമ്മൂട്ടി മറുപടി നൽകിയത്.

Advertisment

ഇപ്പോഴിതാ, മോഹൻലാലിനൊപ്പമുള്ള പഴയൊരു സ്റ്റേജ് ഷോയുടെ ഓർമ പങ്കുവയ്ക്കുകയാണ് റിമി. "ലൈഫിൽ എന്നും ഓർക്കുന്ന ഒരു പെർഫോമൻസ്, ലാലേട്ടനൊപ്പം. മോഹൻലാൽ ഷോ 2007," വീഡിയോ പങ്കുവച്ച് റിമി കുറിക്കുന്നതിങ്ങനെ. മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന റിമിയെ ആണ് വീഡിയോയിൽ കാണാനാവുക.

2007ൽ എടുത്ത ഈ വീഡിയോയിലെ റിമിയിൽ നിന്നും തീർത്തും മാറിയിരിക്കുന്നു റിമി ടോമി. പഴയതുപോലെ അല്ല, ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവാണ് റിമി ഇന്ന്. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് '16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്' രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം 'ചിങ്ങമാസം വന്നുചേർന്നാൽ' ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

Advertisment

Read more: ചേച്ചിയേക്കാൾ സുന്ദരി അമ്മ? റിമിയോട് ആരാധകർ

Mohanlal Rimi Tomy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: