/indian-express-malayalam/media/media_files/uploads/2021/03/Mohanlal.jpg)
നടൻ മോഹൻലാലും കൊറോണ വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിയാണ് മോഹൻലാൽ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങൾക്ക് ശേഷം വാക്സിന്റെ രണ്ടാം ഡോസും എടുക്കും. വാക്സിൻ സ്വീകരിക്കുന്നത് നമുക്കും സമൂഹത്തിനും വേണ്ടിയാണെന്നും എല്ലാവരും വാക്സിനേഷനിൽ പങ്കാളിയാകണമെന്നും താരം പറഞ്ഞു.
Took the First Shot of Covid Vaccine from Amrita Hospital. I take this opportunity to thank the Government of India, the...
Posted by Mohanlal on Tuesday, March 9, 2021
മാർച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മോഹൻലാൽ വാക്സിൻ സ്വീകരിച്ചത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
Read more:അച്ഛനെന്ന നിലയിൽ എനിക്കിത് അഭിമാനനിമിഷം; മകൾക്ക് ആശംസകളുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.