/indian-express-malayalam/media/media_files/uploads/2019/03/tovino-thomas.jpg)
മോഹൻലാലും സുചിത്രാ മോഹൻലാലും പൃഥിരാജും സുപ്രിയയും ഒരൊറ്റ ഫ്രെയിമിൽ- ക്യാമറയ്ക്കു പിറകിൽ ലൈറ്റ് പിടിച്ചു കൊടുക്കുന്നത് ടൊവിനോ തോമസ്. 'ലൂസിഫറി'ന്റെ വിജയാഘോഷപാർട്ടിയിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. "എനിക്ക് അഭിനയിക്കാൻ മാത്രമല്ലെടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി," എന്ന കമന്റോടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് ടൊവിനോ തോമസാണ്.
/indian-express-malayalam/media/media_files/uploads/2019/03/lucifer-1-3.jpg)
/indian-express-malayalam/media/media_files/uploads/2019/03/lucifer-2-1.jpg)
/indian-express-malayalam/media/media_files/uploads/2019/03/lucifer-team.jpg)
'ലൂസിഫർ' തീമിൽ ഡിസൈൻ ചെയ്ത പ്രത്യേക കേക്ക് മുറിച്ചായിരുന്നു താരങ്ങളുടെ ആഘോഷം. 'ലൂസിഫറി'ന്റെ വിജയം ആഘോഷിക്കണമെന്ന് ഏട്ടൻ ആഗ്രഹിച്ചപ്പോൾ വൈഫ് കൊണ്ടുവന്ന സർപ്രൈസ്' എന്നാണ് കേക്കിനെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്.
മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ലൂസിഫർ' ഒരു ഫാൻ ബോയ് ചിത്രമാണ്, പൃഥിരാജെന്ന മോഹൻലാൽ ഫാൻ താരത്തിന്റെ ആരാധകർക്കു വേണ്ടി ഒരുക്കിയ വിരുന്ന്. വിന്റേജ് മോഹൻലാലിനെ വീണ്ടും സ്ക്രീനിൽ അവതരിപ്പിച്ചതിന് ആരാധകരും സിനിമാലോകവും പൃഥിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ നന്ദി പറയുകയാണ്.
Read more: Lucifer Movie Review: മോഹൻലാൽ എന്ന താരം നിറഞ്ഞാടുന്ന സിനിമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us