/indian-express-malayalam/media/media_files/uploads/2019/06/be094abe-84d3-4ea4-87d8-675d0a65ecda.jpg)
Mohanlal-Prithviraj Empuraan Film Announcement Highlights: മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഖ്യാപനമാണ് മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ എന്ന സൂപ്പർ താരത്തെ നായകനാക്കി സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിന് ഒരു തുടർച്ചയുണ്ടാകും എന്നത്.
മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയിലാണ് 'ലൂസിഫർ' ടീം ഒത്തു കൂടി, ലൂസിഫർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. 'എമ്പുരാൻ' എന്നാണു ലൂസിഫർ രണ്ടാം ഭാഗത്തിന്റെ പേര്. അടുത്ത വർഷം രണ്ടാം പകുതിയിൽ ചിത്രം ഉണ്ടാകും എന്നും പൃഥ്വിരാജ് അറിയിച്ചു.
Read in IE: The second film in Lucifer franchise gets a title
Mohanlal to return as Khureshi Ab’raam in Lucifer sequel?: 'ലൂസിഫർ' രണ്ടാം ഭാഗം വരുന്നുവെന്ന സൂചനകൾ പല തവണ മുൻപും വന്നിരുന്നെങ്കിലും വാർത്ത സ്ഥിതീകരിക്കപ്പെട്ടിരുന്നില്ല.
"രണ്ടാം ഭാഗത്തെ കുറിച്ച് ഇതു വരെ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു പ്ലാനിലെത്തും മുൻപ് സ്വീകലിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,” സീക്വൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തെ കുറിച്ചു നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കെല്ലാം ഉത്തരവുമായാണ് അണിയറക്കാർ എത്തുന്നത്.
തന്റെ അഭിനയജീവിതത്തിൽ നിന്നും മാസങ്ങളോളം വിട്ടുനിന്നാണ് പൃഥ്വിരാജ് ‘ലൂസിഫർ’ പൂർത്തിയാക്കിയത്. അടിസ്ഥാനപരമായി താനൊരു നടനാണെന്നും ഒരു സ്വീകൽ ഒരുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതൊരു വലിയ, കൂടുതൽ പ്രയത്നം വേണ്ടി വരുന്ന ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തിരുന്നു. തന്റെ അടുത്ത ചിത്രം ഏതായാലും അഭിനയജീവിതത്തിൽ നിന്നും വിട്ടു നിന്നു കൊണ്ടു വേണം സംവിധാനത്തിൽ ഫോക്കസ് ചെയ്യാൻ. അതാണ് തനിക്കു മുന്നിലുള്ള ഏറ്റവും വലിയ ചോദ്യചിഹ്നമെന്നും പൃഥ്വി പറഞ്ഞിരുന്നു.
Read Here: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന 'ലൂസിഫര്‍'
ഇപ്പോൾ ലൂസിഫർ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സ്ഥിരീകരണം വന്നതിന്റെ പശ്ചാത്തലത്തിൽ മറ്റൊരു സൂപ്പർ ഹിറ്റിനുള്ള സാധ്യതകൾ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പാണ് ലാൽ ആരാധകരെ സംബന്ധിച്ച്. 'ലൂസിഫർ' ഒരു ചെറിയ സിനിമയായിരിക്കും എന്നായിരുന്നു പൃഥ്വിരാജ് റിലീസിനു മുൻപെ പറഞ്ഞിരുന്നത്. എന്നാൽ 'എമ്പുരാൻ' ലൂസിഫറിനേക്കാൾ വലിയൊരു സിനിമയായിരിക്കും, ഏറെ അധ്വാനം വേണ്ടി വരുന്ന ഒന്ന് എന്ന് പൃഥ്വി തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെ 'എമ്പുരാൻ' എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്.
Read Here: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
Live Blog
മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' താരനിബിഡമായിരുന്നു. മോഹൻലാൽ കൂടാതെ, ടോവിനോ തോമസ്, ബോളിവുഡ് തരാം വിവേക് ഒബ്‌റോയ്, മഞ്‍ജു വാര്യർ, സംവിധായകൻ ഫാസിൽ എന്നിവരും ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ വേഷമിട്ടിരുന്നു. ആരാധകരുടെ ആവേശം കൂട്ടിക്കൊണ്ടു പൃഥ്വിരാജ് ഒരു കാമിയോ വേഷത്തിൽ എത്തി.
നീണ്ട ഇരുപത്തിയാറു വർഷങ്ങൾ കഴിഞ്ഞാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷിയായിരുള്ള അയാളുടെ ജീവിതം എന്തായിരുന്നു? അതാവാം ഒരുപക്ഷേ 'എമ്പുരാൻ' പറയാൻ പോകുന്നത്.
#Lucifer#L2#EMPURAAN will be both a prequel & a sequel. The 26 years of absence of #StephenNedumpally from the scene ie his life as #KhureshiAbraam will be addressed in the film.
GET READY FOR BOX OFFICE DESTRUCTION#L2EMPURAAN#Mohanlal@PrithviOfficial@Mohanlalpic.twitter.com/KBAicmxBC2
— South Vibe (@SouthVibe1) June 18, 2019
മോഹൻലാൽ ചിത്രം എമ്പുരാൻ പ്രഖ്യാപിക്കപ്പെട്ടതോടെ, ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളും തുടങ്ങിക്കഴിഞ്ഞു ആരാധകർ. ചിത്രം അടുത്ത വർഷം രണ്ടാം പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്ന് പൃഥ്വിരാജ് പറഞ്ഞതിന് അനുസരിച്ചു'എമ്പുരാൻ' 2021 വിഷുവിനു തിയേറ്ററുകളിൽ എത്തും എന്നാണ് കരുതപ്പെടുന്നത്.
Lucifer 2 Confirmed
Shoot Starts By Second Half Of 2020
Should Be A 2021 #VishuRelease
Get Ready For Boxoffice Destruction@Mohanlal@PrithviOfficial@muraligopy@sujithvasudev@Team_MPC@MohanlalMFC@MOHANLALFANZpic.twitter.com/bcfSJrgSjt
— Boxoffice (@_Boxoffice_) June 18, 2019
ചിത്രത്തിന്റെ പേര് 'എമ്പുരാൻ' എന്നായിരിക്കും എന്നും സംവിധായകൻ പൃഥ്വീരരാജ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. എമ്പുരാനെ തുടങ്ങുന്ന ഒരു ഗാനം ലൂസിഫറിൽ ഉണ്ടായിരുന്നു. അതിന്റെ വരികൾ രചിച്ചതും തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയായിരുന്നു. തമ്പുരാനും മുകളിലുള്ള ഒരാൾ എന്നാണ് എ വാക്കിന്റെ അർത്ഥം എന്നും പൃഥ്വിരാജ് വിശദീകരിച്ചു.
The Devi'L' Is Back !! @Mohanlal@PrithviOfficial@muraligopy#Antonyperubavoor#EMPURAAN#L2pic.twitter.com/OlxHeeJj9D
— Track Mollywood (@MollywoodTrack) June 18, 2019
'ലൂസിഫർ' തിരക്കഥാകൃത്ത് മുരളി ഗോപിയും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരേ വിഷയത്തെത്തന്നെ പലരും എങ്ങനെ കാണുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ട്വീറ്റ് ആയിരുന്നു മുരളിയുടേത്. ചിത്രത്തിലെ രൂപത്തെ എങ്ങനെ വേണമെങ്കിലും കാണാം, പക്ഷേ ഓരോ കാഴ്ചയ്ക്കും ഓരോ അർത്ഥമുണ്ട് എന്ന് വിവക്ഷിക്കുന്ന വരികളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്
Those who watch, see the Rock.
Those who look, see the Sky.
And those who observe, see... the EYE.#Lpic.twitter.com/LhyJyc3wuc— Murali Gopy (@muraligopy) June 18, 2019
വൈകിട്ട് ആറു മണിക്ക് ലൂസിഫർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകും. അതിനായി മോഹൻലാലിന്റെ കൊച്ചിയിലെ തേവാരയിലുള്ള വസതിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പടെയുള്ള പ്രധാനപ്പെട്ട അണിയറപ്രവർത്തകർ എല്ലാം പങ്കെടുക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights