/indian-express-malayalam/media/media_files/uploads/2019/09/mohanlal-.jpg)
ഫഹദ് ഫാസിലിനെയാണ് എനിക്ക് കൂടുതലിഷ്ടം, പറയുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് ടിവിയുടെ ടോപ് സിംഗർ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോൾ കുട്ടിഗായകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ നൽകിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രണവിനെയാണോ ദുൽഖർ സൽമാനെയാണോ കൂടുതൽ ഇഷ്ടം എന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം.
"ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ്," എന്നാണ് ചോദ്യത്തിന് മോഹൻലാൽ നൽകിയ ഉത്തരം. താരത്തിന്റെ മറുപടി ചിരിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. എം ജി ശ്രീകുമാർ, വിധു പ്രതാപ്, അനുരാധ ശ്രീറാം എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. തിരുവോണനാളിൽ ആയിരുന്നു ടോപ് സിംഗറിന്റെ പ്രത്യേക ഓണപരിപാടി ചാനലിൽ സംപ്രേക്ഷണം ചെയ്തത്. എന്തായാലും താരത്തിന്റെ കൗതുകമുണർത്തുന്ന മറുപടി ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
View this post on Instagramഇജജ്യാതി റിപ്ലേ #mohanlal #fahadfazil #dulqersalman #pranavmohanlal #cinemadaddy
A post shared by Cinema Daddy (@cinemadaddy) on
Read more: അഭിമുഖത്തിനിടെ ചൈനീസ് സംസാരിച്ച് മോഹൻലാൽ
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 'ഇട്ടിമാണി' മികച്ച പ്രേക്ഷക പിന്തുണയോടെ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ ഇപ്പോൾ. ആശിര്‍വ്വാദ് സിനിമാസ് നിർമ്മിക്കുന്ന ഈ 'ഇട്ടിമാണി' സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ ജിബിയും ജോജുവും ചേർന്നാണ്. ഏറെ നാളുകൾക്കു ശേഷം തൃശ്ശൂർ പശ്ചാത്തലത്തിലുള്ള കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ഇട്ടിമാണി’.
കെ പി എസി ലളിത, രാധിക ശരത് കുമാർ, സിദ്ദിഖ് എന്നിവരെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹണി റോസാണ് നായികയായി എത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് 'ഇട്ടിമാണി'യിലൂടെ.
തൃശൂരിലെ കുന്നംകുളത്താണ് അമ്മ തെയ്യാമ്മയോടൊപ്പം മണിക്കുന്നേൽ ഇട്ടിമാണി താമസിക്കുന്നത്. ചൈനയിൽ ജനിച്ചു വളർന്ന ഇട്ടിമാണിയ്ക്ക് കുടുംബപരമായി ഒരു ചൈന ബന്ധവുമുണ്ട്. എല്ലാറ്റിനും കമ്മീഷൻ അടിക്കുന്ന, എന്തിന് സ്വന്തം അമ്മയുടെ ഓപ്പറേഷനു വരെ കമ്മീഷൻ കൈപ്പറ്റുന്ന കക്ഷിയാണ് ഇട്ടിമാണി. പണത്തിനു വേണ്ടി ഇട്ടിമാണി എന്തും ചെയ്യും എന്നൊരു ധാരണ പൊതുവേ നാട്ടുകാർക്കുമുണ്ട്. സ്വന്തം അമ്മ തെയ്യാമ്മയ്ക്ക് പോലും ഇക്കാര്യത്തിൽ ഇട്ടിമാണിയെ വലിയ മതിപ്പില്ല. പക്ഷേ ഇട്ടിമാണിയ്ക്ക് അമ്മയോടുള്ള സ്നേഹം ഡ്യൂപ്ലിക്കേറ്റ് അല്ല, തനി ഒർജിനൽ ആണ്.
പ്രായം കൂടി പോയിട്ടും പെണ്ണന്വേഷണവും ഞായറാഴ്ച തോറുമുള്ള പെണ്ണു-കാണൽ ചടങ്ങുകളും പള്ളിക്കമ്മറ്റി കാര്യങ്ങളും കാറ്ററിംഗ് സർവ്വീസും തന്റെ ചൈന ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്റ്റുകളുടെ ബിസിനസ്സുമൊക്കെയായി നടക്കുകയാണ് ഇട്ടിമാണി. അതിനിടയിൽ ഇട്ടിമാണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് 'ഇട്ടിമാണി'യുടെ കഥ മുന്നോട്ടു പോവുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.