/indian-express-malayalam/media/media_files/uploads/2018/10/Odiyan.jpg)
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന 'ഒടിയന്‍'. ഒടിയന്‍ മാണിക്യനായി മോഹന്‍ലാലിന്റെ പരകായപ്രവേശം എന്നാണ് തങ്ങള്‍ക്ക് കാണാനാകുക എന്നതാണ് ഓരോരുത്തരുടേയും കൗതുകം. ഒടിയന്റെ ചിത്രീകരണം ഇന്നലെയാണ് അവസാനിച്ചത്. ഇതിന്റെ പുറകേ പുതിയ പോസ്റ്ററുകളും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Read More: ഇതാണ് യഥാര്‍ത്ഥ 'ഒടിയന്‍'; ചിത്രത്തിന്റെ പോസ്റ്ററുമായി ശ്രീകുമാര്‍ മേനോന്‍
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരുള്ള പോസ്റ്ററാണ് ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ഒടിയന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒടിയന്‍ മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
New poster out on hoarding.# odiyan rising #rise of desi super hero pic.twitter.com/AM6ewi3AYk
— shrikumar menon (@VA_Shrikumar) October 21, 2018
വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് 'ഒടിയന്‍' സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Here comes one more adaptation of the new design #odiyanrising#riseofdesisuperheropic.twitter.com/Iofr9gklrL
— shrikumar menon (@VA_Shrikumar) October 21, 2018
മോഹന്‍ലാല്‍ 'ഒടിയനാ'യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
Read More: സെല്‍ഫിയെടുക്കാം ഒടിയനൊപ്പം; ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് മോഹന്‍ലാലും സംഘവും
പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന 'ഒടിയന്‍' ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.