scorecardresearch

മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്; ഭദ്രനെ സ്നേഹമറിയിച്ച് മോഹൻലാൽ

സ്ഫടികത്തിന്റെ 26-ാം വാർഷികത്തിലാണ് സംവിധായകൻ ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശം എത്തിയത്

സ്ഫടികത്തിന്റെ 26-ാം വാർഷികത്തിലാണ് സംവിധായകൻ ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശം എത്തിയത്

author-image
Entertainment Desk
New Update
Spadikam, സ്ഫടികം, Spadikam 26th year, 26 years of spadikam, Aaduthoma, ആടുതോമ, Bhadran, ഭദ്രൻ, Mohanlal, മോഹൻലാൽ, iemalayalam, indian express malayalam

ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷുമെല്ലാം മലയാളികളുടെ ഹൃദയം കീഴടക്കിയിട്ട് 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇപ്പോഴിതാ, സ്ഫടികത്തിന്റെ 26-ാം വാർഷികത്തിൽ സംവിധായകൻ ഭദ്രനെ സ്നേഹം അറിയിക്കുകയാണ് മോഹൻലാൽ. ഭദ്രൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ചിരിക്കുന്നത്.

Advertisment

Read more: വരകളുടെ ഗന്ധർവ്വനൊപ്പം മിണ്ടിയും പറഞ്ഞും മോഹൻലാൽ; വീഡിയോ

"ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ 'മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്' എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോട് അനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും," ഭദ്രൻ കുറിക്കുന്നു.

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ...

Posted by Bhadran Mattel on Tuesday, March 30, 2021

തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം ‘സ്ഫടികം’ ഇന്നും കാലാതിവർത്തിയായി ആഘോഷിക്കപ്പെടുന്നത്. മികച്ച പ്ലോട്ട്, കഥാപാത്രങ്ങളുടെ ബിൽഡ് അപ്, ഇമോഷൻസ് എന്നിവയ്‍‌ക്കൊക്കെ ഏറെ പ്രാധാന്യം നൽകിയായിരുന്നു സ്ഫടികം ഒരുക്കപ്പെട്ടത്. പ്രേക്ഷകരെ കൊണ്ട് എണീറ്റുനിന്നു കയ്യടിപ്പിക്കുന്ന ആടുതോമയെന്ന വില്ലാളിവീരനായ നായകൻ തന്നെയാണ് അയാളുടെ ഫ്ളാഷ്ബാക്ക് സ്റ്റോറികളാൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ.

Advertisment

മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത 'സ്ഫടികം' എന്ന ചിത്രം പുറത്തിറങ്ങിയത് 1995 മാർച്ച് 30നായിരുന്നു. തലമുറകളെ ആവേശം കൊള്ളിച്ച സ്ഫടികം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ് സംവിധായകൻ.

ജൂതൻ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രനിപ്പോൾ. കൂടാതെ മോഹൻലാലിനെ നായകനാക്കി 'യന്ത്രം' എന്ന ചിത്രം ഒരുക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ സ്ക്രീനിൽ വിസ്മയം തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

Read more:മോഹൻലാലിന്റെ വീട്ടിലെ അതിഥി

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: