/indian-express-malayalam/media/media_files/uploads/2018/11/Mohanlal-Manju-Warrier-Prakash-Raj-Odiyan-Release-Location-Photos.jpg)
Mohanlal Manju Warrier Prakash Raj Odiyan Release Location Photos
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' ഡിസംബര്‍ മാസം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് വര്‍ഷാവസാനം റിലീസ് ചെയ്യുന്ന 'ഒടിയന്‍'. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.
കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോട് കൂടി ആരാധകര്‍ ആവേശത്തിലാണ്.
Read More: 'ഒടുക്കത്തെ കളി കാണിക്കാന്‍' ഒടിയനെത്തി; ഒടുവിൽ ട്രെയിലര്‍ മോഹന്‍ലാല്‍ തന്നെ റിലീസ് ചെയ്തു
മീശപിരിച്ച്, മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്ന ലാലേട്ടനെയാണ് നമ്മള്‍ ഹീറോ ആയി കണ്ടിരിക്കുന്നത് എന്നാല്‍, ഒടിയന്‍ അതില്‍ നിന്നും വ്യത്യസ്തമാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
"മീശയില്ലാത്ത ലാലേട്ടന്റെ കട്ട ഹീറോയിസമാണ് 'ഒടിയനി'ല്‍ നമ്മള്‍ കാണുക. ലാലേട്ടന്‍ എപ്പോഴൊക്കെ മീശ വടിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 'ഇരുവര്‍', 'വാനപ്രസ്ഥം', 'രംഗം' ഒക്കെ ഉദാഹരണങ്ങളാണ്. പക്ഷെ അങ്ങനെ വിചാരിച്ചല്ല 'ഒടിയനി'ലെ മേക്ക് ഓവര്‍. 'ഒടിയന്‍' ഒരുപാട് വേഷം മാറുന്ന ആളാണ്. ആ വേഷപ്പകര്‍ച്ചയ്ക്ക് മീശയും താടിയും തടസ്സമാണ്", സംവിധായകന്‍ വ്യക്തമാക്കി.
ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പുലിയായും കാളയായും മാന്‍ ആയും എല്ലാം വേഷം മാറാന്‍ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയന്‍ മാണിക്യന്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More : ഒടിയന്‍, മീശവടിച്ച ലാലേട്ടന്റെ കട്ട ഹീറോയിസം: ശ്രീകുമാര്‍ മേനോന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.