scorecardresearch

സൂപ്പർ സ്റ്റാറുകൾ ഒരേ വേദിയിൽ, മോഹൻലാൽ- സൂര്യചിത്രം 'കാപ്പാൻ' ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ

ആഗസ്ത് 30 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ആഗസ്ത് 30 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

author-image
Entertainment Desk
New Update
kaapaan, കാപ്പാൻ, kaappaan audio launch live, മോഹൻലാൽ, kaapaan audio launch, രജനീകാന്ത്, kaappaan audio launch live, rajinikanth, suriya, സൂര്യ, mohanlal, Kaappaan, Kaappaan music, Kaappaan songs, Kaappaan album, Kaappaan song, harris jayaraj, Sayyeshaa, shankar, സയേഷ

Kaappaan's Aduio launch: മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം 'കാപ്പാന്റെ' ഓഡിയോ ലോഞ്ച് രജനികാന്ത് നിർവ്വഹിച്ചു. ഇന്നലെ വൈകിട്ട് ചെന്നൈയിലായിരുന്നു ഓഡിയോ ലോഞ്ച്. മോഹൻലാൽ, സൂര്യ, സംവിധായകൻ ശങ്കർ, ഗാനരചയിതാവ് വൈരമുത്തു എന്നിവരും ചടങ്ങിനെത്തിയിരുന്നു. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ ആര്യയും ഒരു മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. സയേഷ, ബോമൻ ഇറാനി, ചിരാഗ് ജാനി, പൂർണ, സമുദ്രകനി എന്നിവരാണ് മറ്റു താരങ്ങൾ.

Advertisment

Advertisment

രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്‍’. ഇന്ത്യൻ രാഷ്ട്രീയമാണ് കാപ്പാൻ ചർച്ച ചെയ്യുന്നത് എന്നാണ് ടീസർ നൽകുന്ന സൂചനകൾ. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.

സയേഷയാണ് നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ് സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.

Read more: അമിതാഭ് ബച്ചന് വച്ചത് മോഹൻലാലിന് കൊണ്ടു; ‘കാപ്പാൻ’ വിശേഷങ്ങളുമായി സംവിധായകൻ

ആഗസ്ത് 30 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Mohanlal Rajanikanth Surya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: