scorecardresearch

മോദിക്ക് പിന്നാലെ ഗുരുവായൂര്‍ ദര്‍ശനം നടത്തി മോഹന്‍ലാലും

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുരുവായൂർ ദർശനം നടത്തിയിരുന്നു

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുരുവായൂർ ദർശനം നടത്തിയിരുന്നു

author-image
Entertainment Desk
New Update
Mohanlal, മോഹൻലാൽ, Guruvayoor, ഗുരുവായൂർ, Mohanlal guruvayoor, മോഹൻലാൽ ഗുരുവായൂർ, Narendra Modi, നരേന്ദ്ര മോദി, Prime Minister, പ്രധാനമന്ത്രി, iemalayalam, ഐഇ മലയാളം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ദര്‍ശനം നടത്തിയതിന് തൊട്ടടുത്ത ദിവസം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഗുരുവായൂരില്‍ എത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഹന്‍ലാല്‍ ഗുരുവായൂരില്‍ എത്തിയത്. ഈ വിവരം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ദർശനം നടത്തിയത്. വെള്ളിയാഴ്ച രാത്രി 11.45ഓടെ കൊച്ചിയിൽ എത്തിയ മോദി ശനിയാഴ്ച രാവിലെ 10.30ഓടെ ക്ഷേത്ര ദർശനം നടത്തുകയായിരുന്നു.

Read More: ഉരുളിയില്‍ നെയ് വച്ച് സമര്‍പ്പിച്ചു; താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരവും

ഏകദേശം 40,000 രൂപയുടെ വഴിപാട് ചീട്ട് ഗുരുവായൂരില്‍ പ്രധാനമന്ത്രിക്കായി തയ്യാറാക്കിയിരുന്നു. തമരപ്പൂക്കള്‍ കൊണ്ടുള്ള തുലാഭാരമാണ് ഗുരുവായൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രധാന വഴിപാട്. ഉരുളിയില്‍ നെയ് വച്ച് സമര്‍പ്പണവും മോദി നടത്തി. 2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂരിലെത്തിയപ്പോള്‍ താമരപ്പൂക്കള്‍ കൊണ്ടും കദളിപ്പഴും കൊണ്ടും തുലാഭാരം നടത്തിയിരുന്നു.

Advertisment
Mohanlal Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: