/indian-express-malayalam/media/media_files/uploads/2023/05/gahana-mohanlal.jpg)
Entertainment Desk/ IE Malayalam
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സിവിൽ സർവ്വീസ് റാങ്ക് പട്ടിക പുറത്തുവന്നത്. കേരളത്തിൽ നിന്ന് നാലു പേർ ആദ്യ നൂറു പേരിലിടം നേടിയിട്ടുണ്ട്. ആറാം റാങ്ക് കരസ്ഥമാക്കിയ പാലാ സ്വദേശി ഗഹനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ് താരത്തിന്റെ സുഹൃത്താണ്. മോഹൻലാൽ കുടുംബത്തോടൊപ്പമുള്ള ജപ്പാൻ യാത്രയ്ക്കിടെയാണ് സിബിയെ പരിചയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഗഹന പരീക്ഷയിൽ വിജയം സ്വന്തമാക്കിയ വിവരം മോഹൻലാലിനെ അറിയിച്ചത്.
ഗഹനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ പ്രാർത്ഥിക്കുമെന്നും മോഹൻലാൽ പറഞ്ഞു. തന്നെ നേരിട്ടു വിളിച്ച് അഭിനന്ദനം അറിയിച്ചതിൽ സന്തോഷമുണ്ടെന്നും മോഹൻലാലിന്റെ ഒരു വലിയ ഫാനാണ് താനെന്നും ഗഹന പറയുന്നതും ഫോൺ സംഭാഷണത്തിൽ കേൾക്കാം.
"ഹലോ ഗഹന ഇത് മോഹൻലാൽ, ആക്ടറാണ്. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി. ജപ്പാനിൽ പോയപ്പോൾ അങ്കിളിന്റെ കുടെയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഗഹനയുടെ വിജയത്തിന്റെ കാര്യം എനിക്ക് സന്ദേശമായി അയച്ചത്. എല്ലാവിധത്തിലുള്ള ആശംസകളും സ്നേഹവും അറിയിക്കുന്നു" എന്നാണ് മോഹൻലാൽ പറയുന്നത്.
എം ജി സർവകലാശാലയിൽ ഇന്റർനാഷ്ണൽ റിലേഷൻസിൽ ഗവേഷണ വിദ്യാർത്ഥിയാണ് ഗഹന നവ്യ ജെയിംസ്. പാലാ അൽഫോൺസ കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ ഗഹന സെന്റ് തോമസ് കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഐഎഫ്എസിൽ പ്രവർത്തിക്കാനാണ് ഗഹനയ്ക്ക് താത്പര്യമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.