/indian-express-malayalam/media/media_files/uploads/2022/08/Mohanlal-Sreenivasan.jpg)
മലയാളികളും മലയാളസിനിമയുമുള്ള കാലത്തോളം പ്രേക്ഷകർക്ക് മറക്കാനാവാത്ത ചിത്രമാണ് 'നാടോടിക്കാറ്റ്'. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ദാസനും വിജയനും ഒരുകാലത്തെ യുവാക്കളുടെ തന്നെ പ്രതിനിധിയായിരുന്നു. തൊഴിലന്വേഷിച്ചുനടക്കുന്ന ആ ചങ്ങാതികളുടെ തമാശകളും ചിരികളും കഷ്ടപ്പാടും കണ്ണീരുമെല്ലാം പ്രേക്ഷകരും നെഞ്ചിലേറ്റി. മോഹൻലാലും ശ്രീനിവാസനുമാണ് ദാസവിജയന്മാരെ അവതരിപ്പിച്ചത്.
വർഷങ്ങൾക്കിപ്പുറം ഒരു വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഴവിൽ മനോരമയുടെ മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ വേദിയാണ് ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾക്ക് സാക്ഷിയായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസൻ ആദ്യമായി പ്രത്യക്ഷപ്പെട്ട പൊതുവേദി കൂടിയായിരുന്നു ഇത്. വേദിയിലെത്തിയ ശ്രീനിയെ ചേർത്തുനിർത്തി സ്നേഹത്തോടെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. സത്യൻ അന്തിക്കാടും വേദിയിൽ ഈ മനോഹരമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ധ്യാൻ ശ്രീനിവാസനും ഈ മനസ്സ് നിറയ്‌ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങടെ ദാസനെയും വിജയനേം ഞങ്ങൾക്ക് തിരിച്ചു വേണം, ഇതുപോലൊരു കോബോ മലയാള സിനിമയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം, പഴയ ശ്രീനിച്ചേട്ടനായിട്ട് തിരിച്ചു വരാൻ പ്രാർത്ഥിക്കാം എന്നിങ്ങനെ പോവുന്നു ചിത്രത്തിനു താഴെ വന്ന കമന്റുകൾ.
മലയാളത്തിന്റെ താര രാജാക്കന്മാരും ജനപ്രിയതാരങ്ങളും ഒരേവേദിയിലെത്തുകയാണ് മഴവിൽ എന്റർടെയിൻമെന്റ് അവാർഡ് 2022ൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us