പ്രതിഭാധനരായ ഒരുപാട് അഭിനേതാക്കൾ മലയാളത്തിലുണ്ട്. മലയാള സിനിമാപ്രേമികളുടെ സ്വകാര്യ അഹങ്കാരമായ ഒരു പറ്റം നടീനടന്മാർ. ലോകം കുറേക്കൂടി ഡിജിറ്റലായതോടെ താരാരാധനയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
സോഷ്യൽ മീഡിയയ്ക്കും മുൻപും താരങ്ങളെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും സിനിമാമാഗസിനുകളും പത്രങ്ങളും അഭിമുഖങ്ങളും ടെലിവിഷനുമൊക്കെയായിരുന്നു ആരാധകരെ സഹായിച്ചിരുന്നത്. എന്നാൽ ഇന്ന്, ഒരു വിരൽതുമ്പിനപ്പുറം പ്രിയതാരങ്ങളുമായി സംവദിക്കാനുള്ള സൗകര്യമാണ് സോഷ്യൽ മീഡിയ ഒരുക്കി തരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം പലപ്പോഴും അവരുടെ ജനപ്രീതിയുടെയും കരിയർ വളർച്ചയുടെയും കൂടി അടയാളപ്പെടുത്തലാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളത്തിലെ നടന്മാർ ആരെന്നു നോക്കാം.
Top 12 Most Highest Followed Malayalam Actors on Instagram
1.ദുൽഖർ സൽമാൻ
നിലവിൽ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനാണ് മലയാളനടന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ളത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിളങ്ങുന്ന ദുൽഖറിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത് 10.8മില്യൺ ആളുകളാണ്.

2. ടൊവിനോ തോമസ്
ലിസ്റ്റിൽ രണ്ടാമൻ ടൊവിനോ തോമസ് ആണ്. 6.8 മില്യൺ ആണ് ടൊവിനോയുടെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സിന്റെ എണ്ണം. ദുൽഖറിനെ പോലെ തന്നെ തമിഴകത്തിനും ടൊവിനോ സുപരിചിതനാണ്. ധനുഷ് ചിത്രം മാരിയിലെ വില്ലൻ വേഷം തമിഴകത്ത് ടൊവിനോയ്ക്ക് ഏറെ ആരാധകരെ നേടി കൊടുത്തിട്ടുള്ള ചിത്രമാണ്. മിന്നൽ മുരളിയുടെ വിജയവും നെറ്റ്ഫ്ളിക്സ് പ്ലാറ്റ്ഫോമിൽ മിന്നൽ മുരളിയ്ക്ക് ലഭിച്ച വൻ സ്വീകാര്യതയും ടൊവിനോയുടെ കരിയറിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

3.പൃഥ്വിരാജ്
പാൻ ഇന്ത്യ താരമെന്ന രീതിയിൽ ശ്രദ്ധ നേടുന്ന പൃഥ്വിരാജാണ് ലിസ്റ്റിലെ മൂന്നാമൻ. 4.8 മില്യൺ ഫോളോവേഴ്സാണ് പൃഥ്വിയ്ക്ക് ഉള്ളത്.

4. മോഹൻലാൽ
ലിസ്റ്റിലെ നാലാമത്തെയാൾ മോഹൻലാൽ ആണ്. മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായ മോഹൻലാൽ ദുൽഖറിനെയും ടൊവിനോയേയും പോലെ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല. എന്നിരുന്നാലും 4.7മില്യൺ ആളുകളാണ് മോഹൻലാലിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

5.മമ്മൂട്ടി
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളനടന്മാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മമ്മൂട്ടി. 3.2 മില്യൺ ആളുകളാണ് മമ്മൂട്ടിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

നടന്മാരും അവരുടെ ഫോളോവേഴ്സും
- നിവിൻ പോളി- 2.8 മില്യൺ
- കുഞ്ചാക്കോ ബോബൻ- 2.7 മില്യൺ
- ആസിഫ് അലി- 2.1 മില്യൺ
- ജയസൂര്യ- 1.9 മില്യൺ
- ഉണ്ണി മുകുന്ദൻ- 1.8 മില്യൺ
- പ്രണവ് മോഹൻലാൽ- 1.4 മില്യൺ
- വിനീത് ശ്രീനിവാസൻ- 1.1 മില്യൺ