scorecardresearch

സൂപ്പർ താരങ്ങൾ ദുബായിൽ; ഗോൾഡൻ വിസ സ്വീകരിക്കാനെന്നു റിപ്പോർട്ടുകൾ

മമ്മൂട്ടി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഫൊട്ടോ നിർമ്മാതാവായ എൻ.എം.ബാദുഷയാണ് ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

മമ്മൂട്ടി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഫൊട്ടോ നിർമ്മാതാവായ എൻ.എം.ബാദുഷയാണ് ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal, Mammootty, UAE Golden Visa, Mohanlal Dubai, Mammooty new photo, Mohanlal new photo, ie malayalam

യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും യുഎഇയിൽ എത്തിയതായി റിപ്പോർട്ടുകൾ. മോഹൻലാൽ ദുബായ് എയർപോർട്ടിൽ വന്നിറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവർക്കും യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ ലഭിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.

Advertisment

മമ്മൂട്ടി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഫൊട്ടോ നിർമ്മാതാവായ എൻ.എം.ബാദുഷയാണ് ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. "രണ്ടു വർഷങ്ങൾക്ക് ശേഷം ദുബായിലേക്ക്" എന്ന അടിക്കുറിപ്പോടെ വിമാനത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ബാദുഷ പോസ്റ്റ് ചെയ്തത്, ഫൊട്ടോ നിമിഷ നേരങ്ങൾക്കകം വൈറലാവുകയും ചെയ്തിരുന്നു.

മോഹൻലാൽ ദുബായിൽ എത്തിയതായുള്ള ചിത്രങ്ങൾ ആരാധകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. കറുത്ത ഷർട്ടും മാസ്കും ധരിച്ചു എയർപോർട്ടിൽ നിന്നും ലഗേജുമായി പുറത്തേക്കു വരുന്നതും കാറിൽ കേറുന്നതിനു മുൻപ് ആരാധകരെ കൈ പൊക്കി കാണിക്കുന്നതുമാണ് ചിത്രത്തിൽ.

Also read: ഉത്രാടദിന ചിത്രങ്ങളുമായി താരങ്ങൾ

യുഎഇ ഗോൾഡൻ വിസ ഇതിനു മുൻപ് ലഭിച്ചിരിക്കുന്ന സിനിമാ താരങ്ങൾ ഷാരൂഖ് ഖാനും സഞ്ജയ് ദത്തുമാണ്. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.

Advertisment
Mohanlal Mammootty Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: