ഉത്രാടമാണ് ഇന്ന്. ഉത്രാട ദിനമാണ് മലയാളിക്ക് ഒന്നാം ഓണം. ഉത്രാട ദിനം കഴിഞ്ഞാൽ മലയാളി ഉണരുന്നത് പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണ നാളിലേക്കാണ്. അത്തപ്പൂക്കളം വലുതാകുന്നത് ഉത്രാട ദിനമാണ്. ഈ ദിവസം ഇഷ്ടമുളള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കാം.
ഉത്രാട ദിനം സിനിമാ താരങ്ങളും ആഘോഷമാക്കുകയാണ്. ആരാധകർക്ക് ഉത്രാട ദിനാശംസകൾ നേർന്നിരിക്കുകയാണ് പലരും. അനുശ്രീ, റിമ കല്ലിങ്കൽ, പ്രയാഗ മാർട്ടിൻ, ആര്യ തുടങ്ങിയവരൊക്കെ കസവു വസ്ത്രത്തിലുളള ഫൊട്ടോയ്ക്കൊപ്പം ഉത്രാട ദിനാശംസകൾ നേർന്നിട്ടുണ്ട്.
മഹാബലിയെ വരവേൽക്കാൻ അവസാന ഘട്ട ഒരുക്കത്തിലാണ് മലയാളികൾ. നാളെയാണ് തിരുവോണം. ഇത്തവണയും കോവിഡ് പശ്ചാത്തലത്തിലാണ് മലയാളികളുടെ ഓണാഘോഷം.
Read More: നിലകുട്ടിയുടെ ആദ്യ ഓണം; ചിത്രങ്ങള്‍