scorecardresearch

എം ടിയെ പിറന്നാൾ ആശംസകളറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

നവതി ആഘോഷിക്കുന്ന എം ടിയ്ക്ക് ആശംസകളറിയിച്ച് മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ

നവതി ആഘോഷിക്കുന്ന എം ടിയ്ക്ക് ആശംസകളറിയിച്ച് മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ

author-image
Entertainment Desk
New Update
Mammootty| Mohanlal| MT Vasudevan Nair

എം ടിയെ ആശംസകളറിയിച്ച് താരങ്ങൾ

മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായരുടെ 90-ാം പിറന്നാളാണിന്ന്. അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾ നമ്മൾക്ക് സമ്മാനിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. പ്രതിഭയ്ക്ക് ആശംസകളറിയിച്ചു കൊണ്ടുള്ള കുറിപ്പുകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലയാള സിനിമയിലെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ആശംസകളറിയിച്ച് പങ്കുവച്ച ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"നവതിയുടെ നിറവിൽ നിൽക്കുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ," എന്നാണ് മോഹൻലാൽ ചിത്രം പങ്കുവച്ച് കുറിച്ചത്. സംവിധായകൻ പ്രിയദർശൻ, നടിമാരായ ദുർഗ്ഗ കൃഷ്ണ, സുരഭി എന്നിവരെ ചിത്രത്തിൽ കാണാം. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എം ടിയുടെ 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പകർത്തിയ ഫൊട്ടൊയാണെന്നാണ് വ്യക്തമാകുന്നത്.

മമ്മൂട്ടിയും ആശംസകളറിയിച്ച് ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. 'നവതി ആഘോഷിക്കുന്ന പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ..,' എന്നാണ് മമ്മൂട്ടി കുറിച്ചത്.

Advertisment

“പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം. തിരൂരിലേക്ക് രണ്ടു തവണ വരാൻ അവസരമുണ്ടായിട്ടുണ്ട്, അതിൽ ഒരു പ്രാവശ്യം ‘ആവനാഴി’ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി. പക്ഷെ വരാൻ പറ്റിയില്ല, എന്നാൽ ഇതിനും നല്ലൊരു അവസരം വേറെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല” എന്നാണ് തുഞ്ചൻ പറമ്പിൽ വച്ച് നടന്ന നവതി ആഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞത്. പിന്നാൾ സമ്മാനമായി എം ടി യ്ക്ക് ഒരു ബ്രേസ്ലെറ്റും മമ്മൂട്ടി നൽകിയിരുന്നു.

എം ടിയുടെ അനവധി കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. മനുഷ്യ മനസ്സുകളുടെ സങ്കീർണതകളെ കീറിമുറിച്ച എഴുത്തുകാരിലൊരാളാണ് എം ടി. മനസ്സിന്റെ ആഴക്കയങ്ങളിൽ അപൂർവമായ അന്വേഷണങ്ങൾ നടത്തിയിട്ടുള്ള നിരവധി രചനകൾ അദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. സ്വയം കഥാപാത്രമായി രൂപാന്തരപ്പെട്ട് എംടി എഴുതിയ പല കഥകളും നമ്മെ വിസ്മയിപ്പിച്ചു.

Mohanlal Mt Vasudevan Nair Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: