/indian-express-malayalam/media/media_files/uploads/2021/08/Poornima-Indrajith-Mallika-Sukumaran.jpg)
ഓരോ ഉത്സവസീസണുകളിലും തന്റേ പുതിയ ഡിസൈനുകൾ വിപണിയിൽ എത്തിക്കുന്ന ഡിസൈനർ കൂടിയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ഈ ഓണത്തിനും പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെ പുതിയൊരു കളക്ഷനുമായി എത്തുകയാണ് പൂർണിമ. പുതിയ ഓണം കളക്ഷൻ വസ്ത്രങ്ങൾക്ക് പൂർണിമ നൽകിയ പേരാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹമല്ലിക എന്നാണ് പുതിയ ഡിസൈനിന് പൂർണിമ പേരു നൽകുന്നത്. പൂർണിമയുടെ ഭർത്തൃമാതാവും നടിയുമായ മല്ലിക സുകുമാരന്റെ യഥാർത്ഥ പേരാണ് മോഹമല്ലിക എന്നത്. തന്റെ പുതിയ ഡിസൈൻ പ്രിയപ്പെട്ട മല്ലികാമ്മയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് പൂർണിമ.
ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം ആത്മബന്ധം മല്ലിക സുകുമാരനുമായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പൂർണിമ. പലപ്പോഴും മല്ലിക സുകുമാരൻ എന്ന വ്യക്തി തന്നെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നുവെന്ന് പൂർണിമ തുറന്നു പറഞ്ഞിട്ടുമുണ്ട്. തിരിച്ച് മല്ലിക സുകുമാരനും അതെ. പൂർണിമയും സുപ്രിയയുമൊന്നും മല്ലിക സുകുമാരന് മരുമക്കളല്ല, മക്കൾ തന്നെയാണ്. അത്രയ്ക്ക് അടുപ്പമാണ് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റേയും ഭാര്യമാരുമായി മല്ലികയ്ക്കുള്ളത്.
മല്ലികയ്ക്ക് തന്റെ മൂത്തമകളാണ് പൂർണിമ. അനു എന്നാണ് പൂർണിമയെ വിളിക്കുന്നത്. അടുത്തിടെ ആറ്റുകാൽ ദർശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുമ്പായി ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും കൂടെയുള്ള ചിത്രം മല്ലിക പങ്കുവച്ചിരുന്നു. അതിൽ എന്റെ മൂത്തമകൾ അനു എന്നാണ് പൂർണിമയെ മല്ലിക വിശേഷിപ്പിച്ചത്.
Read more: പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.