scorecardresearch

മനസമ്മതം കഴിഞ്ഞു, ഇനി മിന്നുകെട്ട്; ചിത്രങ്ങൾ പങ്കുവച്ച് മിയ

പാലാ സെന്റ് തോമസ് കത്തീഡ്രലിലായിരുന്നു മനസ്സമ്മത ചടങ്ങ്

പാലാ സെന്റ് തോമസ് കത്തീഡ്രലിലായിരുന്നു മനസ്സമ്മത ചടങ്ങ്

author-image
WebDesk
New Update
mia george, മിയ ജോർജ്, mia george marriage, മിയ ജോർജ് വിവാഹം, actress mia george, അശ്വിൻ ഫിലിപ്പ്, ie malayalam, ഐഇ മലയാളം

തന്റെ മനസമ്മത ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി മിയ ജോർജ്. പാലാ സെന്റ് തോമസ് കത്തീഡ്രലിലായിരുന്നു മനസമ്മത ചടങ്ങുകൾ.  കോട്ടയം സ്വദേശി അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്. അടുത്ത മാസമാണ്  വിവാഹം. ജൂൺ രണ്ടിനാണ് അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്.

Advertisment

Advertisment

വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാർ അറിയിച്ചിരുന്നു. ബിസിനസുകാരനാണ് അശ്വിൻ.

Read More: സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് മിയ, വിവാഹം സെപ്റ്റംബറില്‍

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. 'അൽഫോൺസാമ്മ' സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ 'ഡോക്ടർ ലവ്,' 'ഈ അടുത്ത കാലത്ത്,' 'നവാഗതർക്ക് സ്വാഗതം,' 'തിരുവമ്പാടി തമ്പാൻ' തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. 'ചേട്ടായീസ്' എന്ന സിനിമയിലൂടെ നായികയായി. 'റെഡ് വൈന്‍,' 'മെമ്മറീസ്,' 'വിശുദ്ധന്‍,' 'മിസ്റ്റര്‍ ഫ്രോഡ്,' 'അനാര്‍ക്കലി,' 'പാവാട,' 'ബോബി,' 'പട്ടാഭിരാമന്‍,' 'ബ്രദേഴ്‌സ് ഡേ,' 'ഡ്രൈവിങ് ലൈസന്‍സ്' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

Read More: വിവാഹ ഒരുക്കങ്ങൾ തുടങ്ങിയോ? വൈറലായി മിയയുടെ ചിത്രങ്ങൾ

തമിഴിൽ 'അമര കാവ്യം,' 'ഇൻട്രു നേട്ര് നാളൈ,' 'വെട്രിവേൽ,' 'ഒരു നാൾ കൂത്ത്,' 'റം,' 'യെമൻ' എന്നീ സിനിമകളിലും തെലുങ്കിൽ 'ഉംഗരാല രാംബാബു' എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ 'അൽ മല്ലു' ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: