നടി മിയാ ജോര്‍ജിന്റെ വിവാഹ നിശ്ചയ വാര്‍ത്തയും ചിത്രങ്ങളുമാണ് കഴിഞ്ഞ രണ്ടു ദിവസായി സിനിമാ ലോകത്തെ വാര്‍ത്തകളില്‍ നിറയുന്നത്.  കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ ആശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്.  സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും സ്നേഹം അറിയിച്ചവര്‍ക്കും മിയ നന്ദി പറഞ്ഞു.

 

Read Here: മിയ-അശ്വിൻ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

”വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തിൽ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങൾക്കു ശേഷമായിരിക്കും വിവാഹം” മിയയുടെ അമ്മ മിനി ജോർജ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook