scorecardresearch

മിന്നൽ മുരളി ആഗോള ഹിറ്റിലേക്ക്, ചിത്രം കണ്ട് പൊട്ടിച്ചിരിച്ച് ചൈനീസ് കുട്ടികൾ; വീഡിയോ

ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ മിന്നൽ മുരളിയുണ്ട്

ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ മിന്നൽ മുരളിയുണ്ട്

author-image
Entertainment Desk
New Update
മിന്നൽ മുരളി ആഗോള ഹിറ്റിലേക്ക്, ചിത്രം കണ്ട് പൊട്ടിച്ചിരിച്ച് ചൈനീസ് കുട്ടികൾ; വീഡിയോ

മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ 'മിന്നൽ മുരളി'ക്ക് ഇനി അങ്ങ് ചൈനയിലും ആരാധകർ ഉണ്ടാവുമെന്നാണ് തോന്നുന്നത്. മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Advertisment

ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ദിസ് വീഡിയോ മെയ്ഡ് മൈ ഡേ' എന്ന് കുറിച്ചുകൊണ്ടാണ് ബേസിലിന്റെ പോസ്റ്റ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയിൽ ഉടനീളം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു പുറമെയാണ് ഇപ്പോൾ ചൈനയിലും കുട്ടികൾ ചിത്രം ആസ്വദിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോള ഹിറ്റായി മാറുകയാണ്. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിൽ ടോപ് 10ൽ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാഴ്ച പൂർത്തിയാകുമ്പോൾ ഗ്ലോബൽ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇപ്പോൾ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ മിന്നൽ മുരളിയുണ്ട്.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലുള്ള റാങ്കിങ്ങിലാണ് ദേശി സൂപ്പർ ഹീറോയുടെ 'മിന്നൽ' നേട്ടം. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ വാച്ച് ടൈമാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. ബേസിൽ തന്നെയാണ് മുരളിയുടെ ഗ്ലോബൽ നേട്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

Also Read: ‘മിന്നൽ മുരളി’ക്ക് നൽകുന്ന അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി; പുതിയ ചിത്രങ്ങളുമായി ടൊവിനോ

ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബഹാമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ടൊമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലെ ടോപ്പ് 10 പട്ടികയിലാണ് മിന്നല്‍ മുരളി ഇടംപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലാണ്. ഏഷ്യയില്‍ ഇന്ത്യയിലെ ടോപ്പ് 10ല്‍ തുടര്‍ച്ചയായ രണ്ടാംവാരവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിത്രം. ഇതുകൂടാതെ ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈത്ത്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, പാക്കിസ്ഥാൻ, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റില്‍ 'മിന്നൽ മുരളി'യുണ്ട്.

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: