‘മിന്നൽ മുരളി’ എന്ന മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. ചിത്രം പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും മിന്നൽ മുരളിയുടെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്രത്തോളം ആവേശമാണ് സിനിമാ പ്രേക്ഷകർക്ക് മിന്നൽ മുരളി സമ്മാനിച്ചത്.
ഇപ്പോഴിതാ, മിന്നൽ മുരളിയ്ക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകരോട് നന്ദി പറയുകയാണ് ടൊവിനോ. തന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞിരിക്കുന്നത്.
“മിന്നൽ മുരളിക്ക് നിങ്ങൾ നൽകുന്ന അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി!” എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന ജെയ്സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ഷെല്ലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.
Also Read: ആ സീക്വൻസ് ഷൂട്ട് ചെയ്യാൻ പ്രതിദിനം ചെലവായത് 75 ലക്ഷം രൂപ; രാജമൗലി പറയുന്നു