/indian-express-malayalam/media/media_files/uploads/2023/07/Minnal-Murali-Stars.png)
വസിഷ്ടിന്റെയും കുട്ടി തെന്നലിന്റെയും റീൽ വീഡിയോയിൽ നിന്ന്, Photo: Kutti Thennal/ Instagram
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർ ഹീറോ ചിത്രമാണ് 'മിന്നൽ മുരളി.' ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമന് സൂപ്പർ ഹീറോയുടെ സവിശേഷതകൾ പറഞ്ഞ് കൊടുക്കുന്ന ആ കൊച്ചു മിടുക്കനും കാണികൾക്ക് ഏറെ പ്രിയപ്പെട്ടവനായി. വസിഷ്ട് എന്നാണ് ഈ കൊച്ചു മിടുക്കന്റെ യഥാർത്ഥ പേര്. ജോസ് മോൻ എന്ന കഥാപാത്രത്തെയാണ് വസിഷ്ട് മിന്നൽ മുരളിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വസിഷ്ട് ഒരു രസകരമായ റീൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
'കക്ഷി അമ്മിണി പിള്ള' എന്ന ചിത്രത്തിലെ ഒരു രംഗമാണ് വസിഷ്ട അവതരിപ്പിച്ചത്. മിന്നൽ മുരളയിൽ വസിഷ്ടിന്റെ സഹോദരിയായി വേഷമിട്ട കുട്ടി തെന്നലുമുണ്ട് റീൽ ചെയ്യാനായി. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിൽ ബേസിലിന്റെ തന്നെ ഒരു രംഗമാണ് ഇരുവരും ചെയ്തത്. ബേസിൽ പാട്ടു പാടുന്ന രംഗം വളരെ രസകരമായാണ് ഇരുവരും അവതരിപ്പിച്ചത്. ഏറെ ഇഷ്ടപ്പെട്ടതു കൊണ്ടാകാം ബേസിൽ തന്നെ ഈ റീൽ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.
ഒന്നില്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിയ്ക്ക് പുറത്തെന്ന് പറയുന്നത് ഇതാണല്ലേ, പിള്ളേര് തകർത്തിട്ടുണ്ടല്ലോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മിന്നൽ മുരളിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പോസ്റ്റിനു താഴെ കമനറ് ചെയ്തിട്ടുണ്ട്.
2021 ഡിസംബറിലാണ് 'മിന്നൽ മുരളി' റിലീസിനെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ ഭാഷയ്ക്ക് അതീതമായ ചിത്രം ആഘോഷിക്കപ്പെട്ടു. മിന്നൽ മുരളിയിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡും ബേസിൽ സ്വന്തമാക്കി. നടൻ എന്ന നിലയിലും മികച്ച മുന്നേറ്റങ്ങൾ കാഴ്ച്ചവയ്ക്കുകയാണ് ബേസിൽ. 'കഠിന കഠോരമീ അണ്ഡകടാഹം' ആണ് ബേസിൽ അവസാനമായി അഭിനയിച്ച ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.