scorecardresearch

#MeToo: ദിവ്യയുടെ ആരോപണം ഭാഗികമായി ശരിവച്ച് അലന്‍സിയര്‍

താന്‍ ദിവ്യയുടെ മുറിയില്‍ പോയത് സത്യമാണെന്നും, എന്നാല്‍ അത് ദുരുദ്ദേശ്യത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു

താന്‍ ദിവ്യയുടെ മുറിയില്‍ പോയത് സത്യമാണെന്നും, എന്നാല്‍ അത് ദുരുദ്ദേശ്യത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു

author-image
WebDesk
New Update
Alencier, metoo, iemalayalam

തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ മീ ടൂ ആരോപണം ഭാഗികമായി ഏറ്റുപറഞ്ഞ് അലന്‍സിയര്‍. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് ദിവ്യയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും, ഇപ്പോള്‍ ദിവ്യ പറയുന്ന കാര്യങ്ങള്‍ മുഴുവനായും ശരിയല്ലെന്ന് അലന്‍സിയര്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

സിനിമയുടെ ചിത്രീകരണ സമയത്ത് താന്‍ ദിവ്യയുടെ മുറിയില്‍ പോയത് സത്യമാണെന്നും, എന്നാല്‍ അത് ദുരുദ്ദേശ്യത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ അന്നേ മാപ്പുപറയുകയും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നുവെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

Read More: അലന്‍സിയറിനെതിരെ ആരോപണവുമായി നടി ദിവ്യ ഗോപിനാഥ്

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി പ്രവര്‍ത്തിക്കേണ്ടി വന്നതെന്നും ഇതിന്റെ സെറ്റില്‍ വച്ചായിരുന്നു ലൈംഗികാതിക്രമണം നേരിട്ടതെന്നും നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രലോഭനശ്രമങ്ങളുമായാണ് തുടക്കംമുതല്‍ അലന്‍സിയര്‍ തന്നെ സമീപിച്ചത്. അലന്‍സിയര്‍ തന്റെ മുറിയിലേക്ക് വന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ദിവ്യ പറഞ്ഞു.

താന്‍ ആര്‍ത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാന്‍ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താന്‍ കടന്നതിനു പിന്നാലെ വാതിലില്‍ മുട്ട് കേട്ടു. വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ നില്‍ക്കുന്നത് കണ്ടു. തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോള്‍ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകന്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോള്‍ അലന്‍സിയര്‍ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ കോളിങ് ബെല്ലടിച്ചു. വാതില്‍ ചാടിത്തുറന്നപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. അലന്‍സിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി, ദിവ്യ എഴുതുന്നു.

Alencier Metoo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: