scorecardresearch

ഈ ചിത്രം പകർത്തിയ അതേ വർഷം എനിക്ക് അപ്പയെ നഷ്ടപ്പെട്ടു: മേനക

ഫാദേഴ്സ് ഡേ ആശംസകളുമായി അച്ഛന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടി മേനക സുരേഷ്

ഫാദേഴ്സ് ഡേ ആശംസകളുമായി അച്ഛന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടി മേനക സുരേഷ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Menaka Suresh| Menaka Actress| Menaka Family

ഫാദേഴ്സ് ഡേയിൽ അച്ഛനെ ഓർമകളിൽ മലയാളികളുടെ പ്രിയതാരം മേനക, Photo: Menaka Suresh/ instagram

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരമാണ് മേനക സുരേഷ്. 1979ൽ പുറത്തിറങ്ങിയ 'രാമായി വയസുക്കു വന്തുട്ടാ' ആണ് മേനകയുടെ ആദ്യ ചിത്രം. മേനക തുടക്കം കുറിച്ചത് തമിഴ് സിനിമയിലൂടെയായിരുന്നെങ്കിലും മലയാളത്തിലാണ് അവർ കൂടുതലും അഭിനയിച്ചത്. നൂറ്റി ഇരുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ മേനക നായികയായി തിളങ്ങി. ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു മേനക. നിർമാതാവ് സുരേഷ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് മേനക ഇടവേളയെടുത്തു. ഒടുവിൽ പത്തൊമ്പത് വർഷങ്ങൾക്കു ശേഷം 'കളിവീട്' എന്ന സീരിയലിലൂടെയാണ് മേനക തിരിച്ചെത്തിയത്.

Advertisment

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മേനക. കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം മേനക തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫാദേഴ്സ് ഡേയിൽ മേനക ഷെയർ ചെയ്ത കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ അച്ഛനെ കുറിച്ചുള്ള ഓർമകളാണ് മേനക പങ്കുവച്ചത്. മേനകയ്ക്ക് പതിനെട്ട് വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. വീട്ടിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുമ്പോൾ അച്ഛൻ അരികിലുണ്ടായിരുന്നെങ്കിൽ എന്ന ആശിച്ച് പോകുന്നെന്നും മേനക പറയുന്നു.

"ഹാപ്പി ഫാദേഴ്സ് ഡേ അപ്പ. എന്റെ ഒരു സഹപ്രവർത്തന്റെ അടുത്ത് നിന്നാണ് ഈ ചിത്രം ലഭിച്ചത്. എത്ര വിലപ്പിടിപ്പുള്ള ഒന്നാണിത്. 1982 ജനുവരിയിൽ ഒരു മൊട്ട് വിരിഞ്ചപ്പോൾ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പകർത്തിയ ചിത്രമാണിത്. ഇതേ വർഷം സെപ്തംബർ 19 ന് വൈകീട്ട് 7.30 ന് എനിക്ക് അപ്പയെ നഷ്ടപ്പെട്ടു. എനിക്കന്ന് പതിനെട്ട് വയസ്സായിരുന്നു, എന്റെ സഹോദരങ്ങൾക്ക് 16,10,8 എന്നിങ്ങനെയും. എന്നും കൂടെയുണ്ടാകുമെന്നാണ് ഞാൻ സിനിമാമേഖലയിലേക്ക് എത്തിയപ്പോൾ അച്ഛൻ പറഞ്ഞത്. പക്ഷെ മൂന്ന് വർഷങ്ങൾക്കുള്ളിൽ അപ്പ ഞങ്ങളെ വിട്ട് പോയി. അച്ഛന് ഭക്ഷണങ്ങൾ വളരെ ഇഷ്ടമായിരുന്നു. ഞാൻ പുതിയ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അപ്പയെ ഓർമ വരും. ഈ വിഭവങ്ങളൊക്കെ ഒന്ന് കഴിക്കാൻ ഒരു മണിക്കൂറെങ്കിലും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു. ജീവിതത്തിലേക്ക് ഒരു റിവൈൻഡ് ബട്ടൻ…," മേനക കുറിച്ചു.

Advertisment

ഒരു സിനിമ കുടുംബമാണ് മേനകയുടേത്. ഇളയമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളാണ്. 'മഹാനടി' എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കിയിരുന്നു. കീർത്തിയ്ക്ക് അഭിനയത്തോടാണ് താത്പര്യമെങ്കിൽ മൂത്തമകൾ രേവതിയ്ക്ക് സംവിധാനത്തോടാണ് പ്രിയം. അനവധി ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുള്ള രേവതി ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നതിലുള്ള തിരക്കിലാണ്.

Keerthy Suresh Father Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: