scorecardresearch

'ജൂനിയർ എൻടിആറിന്റെ ഫാനല്ല'; ബോളിവുഡ് താരത്തിന് ബലാത്സംഗ ഭീഷണി

നിങ്ങളുടെ ആരാധകർ എന്റെ മാതാപിതാക്കൾക്ക് അത്തരം സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരമൊരു ആരാധകവൃന്ദത്തിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ? എന്റെ ട്വീറ്റ് നിങ്ങൾ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

നിങ്ങളുടെ ആരാധകർ എന്റെ മാതാപിതാക്കൾക്ക് അത്തരം സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരമൊരു ആരാധകവൃന്ദത്തിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ? എന്റെ ട്വീറ്റ് നിങ്ങൾ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

author-image
Entertainment Desk
New Update
June 3, 2020: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

ആരാധന ഒരു പരിധി വിട്ടാൽ എത്രത്തോളം അപകടമാണെന്ന് നിരവധി തവണ നാം കണ്ടിട്ടുള്ളതാണ്. 'കസബ'യെ വിമർശിച്ച പാർവ്വതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകരെന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം ആളുകൾ നടത്തിയ സൈബർ ആക്രമണങ്ങൾ മുതൽ ഇങ്ങോട്ട് ഒട്ടനവധി ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലിള്ളത്.

Advertisment

ഇപ്പോഴിതാ, തെലുങ്ക് താരമായ ജൂനിയർ എൻടിആറിന്റെ ഫാനല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താനെന്നു പറഞ്ഞ ബോളിവുഡ് താരം മീര ചോപ്രയ്‌ക്കെതിരെയും സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നു. ബലാത്സംഗ ഭീഷണി ഉൾപ്പെടെ താൻ നേരിടുന്നതായി മീര ട്വിറ്ററിൽ കുറിച്ചു. മീരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയും രംഗത്തെത്തി.

തനിക്ക് ലഭിച്ച ചില സന്ദേശങ്ങൾ മീര റീട്വീറ്റ് ചെയ്തു, ജൂനിയർ എൻ‌ടി‌ആറിന്റെ ആരാധകരുടെ ബലാത്സംഗ ഭീഷണികളിലേക്കും വധ ഭീഷണികളിലേക്കും നടന്റെ ശ്രദ്ധ ക്ഷണിക്കാനും മീര ശ്രമിച്ചു.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

"നിങ്ങളെക്കാൾ കൂടുതൽ മഹേഷ് ബാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ബിച്ച് എന്നും പോൺ താരം എന്നുമുള്ള വിളികൾ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ആരാധകർ എന്റെ മാതാപിതാക്കൾക്ക് അത്തരം സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത്തരമൊരു ആരാധകവൃന്ദത്തിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ? എന്റെ ട്വീറ്റ് നിങ്ങൾ അവഗണിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു !!!" മീര കുറിച്ചു.

Advertisment

ആരുടെയെങ്കിലും ആരാധികയാകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെൺകുട്ടികളോടും ഇത് ഉറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെങ്കിൽ, അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞതുപോലെ നിങ്ങളെ ബലാത്സംഗം ചെയ്യാം, കൊലപ്പെടുത്താം, കൂട്ടബലാത്സംഗം ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെ കൊല്ലാം. അവർ തങ്ങളുടെ വിഗ്രഹത്തിന്റെ പേര് തന്നെ കളങ്കപ്പെടുത്തുന്നു.”

ഇവർക്കെതിരെ നടപടിയെടുക്കാൻ മീര ഹൈദരാബാദ് പൊലീസിനോടും സൈബർ സെല്ലിനോടും ആവശ്യപ്പെട്ടു. ഇവരുടെ ട്വിറ്റർ ഹാൻഡിലുകൾ സസ്പെൻഡ് ചെയ്യാൻ ട്വിറ്ററിനോടും അഭ്യർഥിച്ചു.

മീരയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയിയും രംഗത്തെത്തി. ആരാധകർ പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്നതിനാലാണ് സിനിമകൾ ഇഷ്ടമാണെന്ന് പറയുന്നത് പോലും താൻ നിർത്തിയതെന്ന് ചിന്മയി കുറിച്ചു. ദിവസേന ഭീഷണികൾ നേരിടുന്ന ഒരാൾ എന്ന നിലയിൽ മീര കേസ് ഫയൽ ചെയ്യണം എന്നാണ് താൻ നിർദേശിക്കുന്നതെന്നും ചിന്മയി പറഞ്ഞു.

Read in English: Meera Chopra receives rape threats on Twitter, singer Chinmayi lends support

Abuse Cyber Attack Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: