/indian-express-malayalam/media/media_files/uploads/2023/10/maya-mohanlal-holidays-with-friend-posts-photos-on-instagram.jpg)
Image Credit: Maya Mohanlal/Instagram
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍റെ മകളാണ് വിസ്മയ എന്ന മായ. സഹോദരന്‍ പ്രണവ് സിനിമയില്‍ എത്തി എങ്കിലും മായ സിനിമയില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ആളാണ്. അമ്മയോടൊപ്പം വല്ലപ്പോഴുമുള്ള ഒരു അപ്പിയറന്‍സ്, അല്ലെങ്കില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ്, അതില്‍ തീരും മായയുടെ പബ്ലിക് ഇടപെടലുകള്‍. അത് കൊണ്ട് തന്നെ മായയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഏറെ ശ്രദ്ധേയമവാരുണ്ട്. തന്‍റെ കൂട്ടുകാരിയുമൊത്ത് അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഏറ്റവും അടുത്തായി മായ ഇന്‍സ്റ്റയില്‍ പങ്കു വച്ചത്.
/indian-express-malayalam/media/media_files/uploads/2023/10/Snapinsta.app_391172404_872898827508829_2848730945183230701_n_1080.jpg)
/indian-express-malayalam/media/media_files/uploads/2023/10/Snapinsta.app_391030549_691407042605407_9014116427076460615_n_1080.jpg)
/indian-express-malayalam/media/media_files/uploads/2023/10/Snapinsta.app_390946430_1052026709148876_7029215045240212628_n_1080.jpg)
/indian-express-malayalam/media/media_files/uploads/2023/10/Snapinsta.app_391427465_264537103237891_3531491544705366923_n_1080.jpg)
ആ കവിതയാണ് പ്രചോദനം; ഡാൻസ് വീഡിയോയുമായി മോഹൻലാലിന്റെ മകൾ വിസ്മയ
തന്‍റെ പുതിയ ചിത്രമായ 'വൃഷഭ'യുടെ രണ്ടാം ഷെഡ്യൂളിനായി മുംബൈയിലാണ് മോഹന്‍ലാല്‍. അദ്ദേഹം മുംബൈയില്‍ എത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായ 'വൃഷഭ' സംവിധാനം ചെയ്യുന്നത് നന്ദ കിഷോറാണ്. മലയാളത്തിലും തെലുങ്കിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്.
സഹ്‍റ എസ് ഖാനാണ് നായിക. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവിശ്രീ പ്രസാദാണ് 'വൃഷഭ'യുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് 'വൃഷഭ' നിര്‍മിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.