scorecardresearch

മരടിലെ ഫ്ളാറ്റുകൾ മണ്ണടിയുമ്പോൾ നഷ്ടം ഇവരുടെയും

സൗബിൻ താമസിച്ച ഹോളി ഫെയ്ത്ത് ഫ്ളാറ്റാണ് ആദ്യം സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത്

സൗബിൻ താമസിച്ച ഹോളി ഫെയ്ത്ത് ഫ്ളാറ്റാണ് ആദ്യം സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത്

author-image
WebDesk
New Update
maradu flats demolition, മരട് ഫ്ലാറ്റ് പൊളിക്കൽ, Kochi maradu flat demolition, കൊച്ചിയിലെ മരട് ഫ്ലാറ്റ് പൊളിക്കൽ maradu appartment demolition, property demolition in maradu, flats demolition in maradu, holy faith demolition, alpha serene demolition, maradu apartment demolition today, flats demolition in kochi, Maradu flat soubin shahir, Maradu flat blessy, Maradu flat Ann, Maradu flat major ravi, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, ബ്ലെസ്സി, മേജർ രവി, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്നു കണ്ടെത്തിയതിത്തെുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകൾ തകർന്ന് മണ്ണടിയുമ്പോൾ നഷ്ടം ഇവരുടേതു കൂടിയാണ്. സൗബിൻ ഷാഹിർ, സംവിധായകരായ ബ്ലെസി, മേജർ രവി, ആൻ അഗസ്റ്റിൻ- ജോമോൻ ടി ജോൺ ദമ്പതികൾ എന്നിവർക്കും ഇവിടെ ഫ്ളാറ്റുകൾ ഉണ്ട്. ആൽഫയിലും ഹോളി ഫെയ്ത്തിലുമായാണ് ഇവരുടെ ഫ്ളാറ്റുകൾ ഉള്ളത്. ഹോളി ഫെയ്ത്തിലെ താമസക്കാരനാണ് സൗബിൻ.

Advertisment

മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഹോളി​ഫെയ്ത്ത് ആണ് രാവിലെ 11:18 ഓടെ സ്ഫോടനത്തിലൂടെ തകർത്തത്. 11:43 ഓടെ ആൽഫ സെറീനും സ്‌ഫോടനത്തിലൂടെ തകർത്തു. ശേഷിക്കുന്ന ഫ്ളാറ്റുകളിൽ നാളെയാണ് സ്ഫോടനം നടക്കുക.

Read more: Kochi Maradu Flats Demolition Live: ഹോളി ഫെയ്ത്ത് നിലംപതിച്ചു; ഇനി ആല്‍ഫ സെറീന്‍

മരടിലെ ഫ്ലറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി നിർദേശം പുറപ്പെടുവിച്ചപ്പോൾ നടപടികളിൽ പ്രതിഷേധിച്ച് സൗബിനും മേജർ രവിയും ബ്ലെസിയും രംഗത്തു വന്നിരുന്നു. വാങ്ങുന്നതിന് മുമ്പ് താമസിച്ചിരുന്ന സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നുവെന്നും പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നുമായിരുന്നു സൗബിന്റെ പ്രതികരണം. ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിൻ്റെ ലോണ്‍ അടച്ച് തീര്‍ക്കാൻ പറ്റൂ എന്നും വികാരാധീതനായി സൗബിൻ പറഞ്ഞിരുന്നു.

Soubin Shahir Blessy Major Ravi Maradu Flat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: