Holy Faith and Alfa Serene Demolition in Maradu, Kochi Highlights: കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാലു ഫ്ളാറ്റുകളില്‍ രണ്ടെണ്ണം തകർത്തു. എച്ച്ടുഒ ഹോളി ഫെയ്ത്ത്, ഇരട്ട ടവറുകളുള്ള ആല്‍ഫ സെറീൻ ഫ്ളാറ്റുകളാണു നിയന്ത്രിത സ്ഫോടനത്തിലൂടെ സെക്കൻഡുകൾ കൊണ്ട് തകര്‍ത്തത്. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണു ഫ്ളാറ്റുകൾ പൊളിക്കുന്നത്തുടർച്ചയായ രണ്ട് ഹോം പരമ്പരകൾക്ക് ശേഷമാണ് ഇന്ത്യ 2020ലെ തങ്ങളുടെ ആദ്യ എവേ പരമ്പരയ്ക്ക് ഇറങ്ങുന്നത്.
19 നിലയുള്ള എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ 11.18നാണ് സ്ഫോടനം നടത്തിയത്. 11.43 നു 16 നിലയുള്ള ആൽഫ സെറീനിലെ ആദ്യ ടവരും സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ ടവറും തകർത്തു. മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ഇരു ഫ്ളാറ്റുകളിലും സ്ഫോടനം നടന്നു. 10 സെക്കന്‍ഡിനുള്ളില്‍ ഇരു ഫ്ളാറ്റുകൾ നിലംപതിച്ചു.
Read More: മണ്ണിലമർന്ന് മരടിലെ എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ്
സ്ഫോടനത്തിനു മുന്നോടിയായി പ്രദേശത്ത് 200 മീറ്റര്‍ ചുറ്റളവില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് പൊളിച്ചതിന്റെ പൊടിപടലങ്ങൾ അടങ്ങിയതിനുശേഷമാണ് ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിൽ സ്ഫോടനം നടത്തിയത്. പൊടിപടലം മാറ്റുന്നതിനായി സ്ഥലത്ത് ഉടൻ ഫയർഫോഴ്സ് വെള്ളം സ്പ്രേ ചെയ്തു. കെട്ടിട അവശിഷ്ടങ്ങൾ 70 ദിവസം കൊണ്ട് നീക്കുമെന്ന് കരാർ കമ്പനി അറിയിച്ചു.
Live Blog
Kochi Maradu Flats Demolition Live: Holy Faith and Alfa Serene Demolition Today Live Coverage
നേരത്തെ, പതിനൊന്നു മണിക്കാണു എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ സ്ഫോടനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്ന നാവികസേനാ ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകി. ഇതേത്തുടര്‍ന്നാണു സ്ഫോടനം നടത്തുന്നത് അല്‍പ്പം വൈകിയതെന്ന് ഫ്ളാറ്റ് പൊളിക്കാന്‍ കരാറെടുത്ത എഡിഫിസ് കമ്പനി എംഡി ഉത്കര്ഷ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.
ആല്‍ഫ സെറീനിലെ ഇരട്ട ടവറുകള്‍ വിജയ്സ്റ്റീല്സ് എന്ന കമ്പനിയാണു പൊളിച്ചത്. 45 ഡിഗ്രി ചെരിച്ച് രണ്ടു ഭാഗങ്ങളിലേക്കു വീഴിക്കുന്ന തരത്തിലാണു സ്ഫോടനം ആസൂത്രണം ചെയ്തിരുന്നത്.എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് തകര്ത്തഅതേ പ്രക്രിയയിലൂടെയാണ്ആല്ഫ സെറീനിലെ ഇരട്ട ടവറുകളും പൊളിച്ചത്.
അതേസമയം, നേരത്തെ പ്രതീക്ഷിച്ചതില്‍നിന്നു വ്യത്യസ്തമായി സ്ഫോടനത്തെത്തുടര്‍ന്ന് കൂടുതല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കായലില്‍ പതിച്ചുവെന്നാണു പ്രാഥമിക വിവരം. ഫോളി ഫെയ്ത്ത് തകര്‍ത്തപ്പോള്‍ ചെറിയ തോതില്‍ തേവര-കുണ്ടന്നൂര്‍ പാലത്തിലേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചുവീണു. പൊടിപടലം 200 മീറ്റര്‍ അപ്പുറത്തേക്കും എത്തി.
മറ്റു രണ്ടു ഫ്ളാറ്റുകളില്‍ നാളെയാണു സ്ഫോടനം നടത്തുക. ജെയിന് കോറല്‍ കോവ് രാവിലെ 11നും ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്കു രണ്ടിനും സ്ഫോടനത്തിലൂടെ തകര്‍ക്കും. നാലു ഫ്ളാറ്റുകളിലും സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന പ്രവൃത്തി കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതു സംബന്ധിച്ച മോക്ക് ഡ്രില്‍ ഇന്നലെ നടത്തിയിരുന്നു.
കനത്ത സുരക്ഷയാണ് മരടില്‍ ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നു രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണു നിരോധനാജ്ഞ. ഫ്ളാറ്റുകള്‍ സ്ഥിതിചെയ്യുന്നതിന് 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.
ഫ്ളാറ്റ് മുഴുവനായി പൊളിക്കുമ്പോള്‍ 30,000 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടും. അവശിഷ്ടങ്ങള്‍ തള്ളാന്‍ രണ്ടരയേക്കറോളം വേണമെന്നു മദ്രാസ് ഐഐടി സംസ്ഥാന സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന് ഫ്ളാറ്റുകള്‍ പൊളിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ വീടുകള്‍ക്കു കേടുപാടില്ലെന്നു കലക്ടര്‍ എസ് സുഹാസും മരട് കൗണ്‍സിലറും സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെയും വ്യക്തമാക്കി
ഫ്ലാറ്റുകൾ തകർക്കുന്നതിന്റെ ഭാഗമായി നടന്ന സ്ഫോടനം തേവര-കുണ്ടന്നൂർ പാലത്തെ ബാധിച്ചില്ല. പാലം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇരു ഫ്ലാറ്റുകളുടേയും അവശിഷ്ടകങ്ങൾ കായലിൽ പതിച്ചിരുന്നു.
നെട്ടൂർ ആൽഫ സെറീനിലെ രണ്ടാമത്തെ ടവറും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. 11.44 നാണ് രണ്ടാമത്തെ ടവർ നിലംപൊത്തിയത്.
നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിൽ ആദ്യത്തേത് നിലംപൊത്തി
ക്ലിയറൻസ് സന്ദേശം കൺട്രോൾ റൂമിൽ കിട്ടിയാൽ ഉടൻ ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ ആരംഭിക്കും. നിലവിൽ എല്ലാ കണ്ണുകളും ആൽഫയിലേക്കാണ്. ഉടൻ തന്നെ സൈറൺ മുഴങ്ങും. 16 നിലക്കെട്ടിടം നിമിഷങ്ങൾക്കകം നാമാവശേഷമാകും.
സ്ഫോടനം വിജയകരമായി പൂർത്തിയായെന്നും എല്ലാം നിശ്ചയിച്ചതു പോലെ നടന്നെന്നും എഡിഫിസ് എംഡി ഉത്കർഷ് മേത്ത . പൊടിപടലങ്ങൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടന സമയത്ത് തേവര-കുണ്ടന്നൂർ പാലത്തിലേക്ക് കെട്ടിടത്തിന്റെ ചെറിയ അവശിഷ്ടങ്ങൾ തെറിച്ചു വീണു.
മൂന്നാമത്തെ സൈറൺ മുഴങ്ങിയതോടെ സ്ഫോടനം നടക്കുകയും ഹോളിഫെയ്ത്ത് എച്ച്ടുഒ നിലംപതിക്കുകയും ചെയ്തു.
മരടിൽ മൂന്നാമത്തെ സൈറണും മുഴങ്ങി. സെക്കൻഡുകൾക്കുള്ളിൽ ഹോളിഫെയ്ത്ത് നിലംപതിക്കും
മരടിലെ ഫ്ലാറ്റുകൾ മണ്ണിലമരാൻ ഇനി മിനിറ്റുകൾ മാത്രം. നിയന്ത്രിത സ്ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ മുഴങ്ങി. 10.32 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. രണ്ടാമത്തെ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറണിൽ 11 മണിക്കു മുഴങ്ങിയതും ആദ്യ സ്ഫോടനം നടക്കും. കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിലും 10 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. Read More
രണ്ടാമത്തെ സൈറൺ മുഴങ്ങി. ഹോളി ഫെയ്ത്ത് നിലം പതിക്കാൻ സെക്കൻഡുകൾ മാത്രം. മൂന്നാമത്തെ സൈറണിൽ സ്ഫോടനം നടക്കും
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് കാണാൻ തടിച്ചുകൂടിയിരിക്കുന്നത് ആയിരങ്ങൾ
മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമായി. ആദ്യ സൈറൺ 10.32ന് മുഴങ്ങി. രണ്ടാം സൈറൺ 10.55ന്. 11നു എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിലും അഞ്ച് മിനുറ്റിനുശേഷം ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. 10 സെക്കന്‍ഡിനുള്ളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപതിക്കും.
മരട് നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജം. ജില്ലാ കലക്ടർ സുഹാസ് കൺട്രോൾ റൂമിൽ എത്തി.
ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ നിരവധി പേരാണ് തടിച്ചു കൂടിയിരിക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം കെട്ടിട സമുച്ചയങ്ങൾ ഒരേ സമയം പൊളിച്ചു നീക്കുന്നത്. അതേസമയം പാലത്തിന് മുകളിൽ നിന്ന് കാഴ്ച കാണാൻ പൊലീസ് ആരെയും അനുവധിക്കുന്നില്ല. ഫ്ലാറ്റിന്റെ 200 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിനും നിരോധനം ഉണ്ട്.
മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് പൊളിക്കുന്നതിൽ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി. ഉത്കർഷ് മേത്ത. കെട്ടിട അവശിഷ്ടങ്ങൾ ചിതറി തെറിക്കില്ലെന്നും ഉത്കർഷ് മേത്ത പറഞ്ഞു. മരടിൽ ആദ്യം പൊളിക്കുന്ന ഫ്ലാറ്റാണിത്. അവസാന വട്ട പരിശോധനക്കായി എഡിഫൈസ് പ്രതിനിധികൾ ഹോളി ഫെയ്ത്ത് എച്ച്2ഒയിൽ എത്തി.
മരടിൽ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റും ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്. സമീപ വാസികളെയെല്ലാം ഒഴിപ്പിച്ചു. പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആൽഫ സെറീനിൽ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഡെറ്റനേറ്റർ കേബിളുകളിലേക്കുള്ള കണകഷൻ നൽകുന്നതിനായാണ് ഇവർ എത്തിയത്. വിജയ സ്റ്റീൽസ് ഉദ്യോഗസ്ഥരാണ് ഇവർ. മരട് നഗര സഭ ഓഫീസിൽ ക്രമീകരിക്കുന്ന പ്രത്യേക കൺട്രോൾ റൂമിൽ നിന്നായിരിക്കും ഇന്നത്തെ സ്ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങൾ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.
ആൽഫാ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശ വാസികൾ ഫ്ലാറ്റിന് സമീപം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. തങ്ങൾക്ക് നൽകിയ അറിയിപ്പിൽ രാവിലെ ഒമ്പത് മണിക്ക് ഒഴിയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്നാൽ ഇപ്പോൾ പൊലീസ് വന്ന് എട്ടു മണിക്ക് തന്നെ പോകാൻ ആവശ്യപ്പെടുന്നു എന്നാണ് പ്രതിഷേധക്കാരുടെ പരാതി. എവിടെ പോകണമെന്നോ തങ്ങളുടെ വീടുകൾക്ക് എന്ത് സംഭവിക്കണമെന്നോ എന്തെങ്കിലും സംഭവിച്ചാൽ ആര് പരിഹാരം കാണുമെന്നോ ഉള്ള ഉറപ്പ് നൽകിയിട്ടില്ലെന്നും സമീപവാസികൾ പറയുന്നു.
ഇന്ന് പൊളിക്കുന്ന മരടിലെ ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ നിന്നും മൃഗ സംരക്ഷണ പ്രവർത്തകർ എത്തി അവിടെ ഉണ്ടായിരുന്ന ഒരു നായ്കുട്ടിയെ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു.
മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. പൊലീസ് വീടുകളിലെത്തി ആളുകൾക്ക് ഒഴിഞ്ഞ് പോകാൻ നിർദേശം നൽകി. ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
രാവിലെ പത്തരയ്ക്ക് ആദ്യ സൈറൺ മുഴങ്ങും. സ്ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാല് തവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്ഫോടനത്തിന് അര മണിക്കൂര്‍ മുൻപാണ് പുറപ്പെടുവിക്കുക. സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുന്പോഴേക്കും ഫ്ലാറ്റില്‍ സ്ഫോടനം നടക്കും. സ്ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടു നിൽക്കും.
ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി എട്ട് മണിക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. അഞ്ച് മണി വരെയാണ് നിരോധനാജ്ഞ. കുണ്ടന്നൂർ-തേവര പാലത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. എട്ട് മണി മുതൽ ഒമ്പത് മണിക്കുള്ളിൽ പരിസര പ്രദേശത്ത് നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിക്കും. 200 മീറ്റർ പരിധിയിലാണ് നിയന്ത്രണം. ഈ പരിധിയിൽ ഡ്രോൺ പറത്തിയാൽ വെടിവച്ചിടുമെന്ന് പൊലീസ് വ്യക്തമാക്കി.