scorecardresearch

മമ്മൂക്കയുടെ ക്ലിക്ക്, കൂടെ, ശ്വേതയും രാജുവേട്ടനും; മനോജ് കെ ജയന്റെ കുറിപ്പ്

പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്

പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്

author-image
Entertainment Desk
New Update
manoj k jayan, ie malayalam

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഫൊട്ടോഗ്രഫിയോട് അതിയായ താൽപര്യമുണ്ട്. സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും ഇത് അറിയാം. സോഷ്യൽ മീഡിയയിൽ ഇടയ്ക്കൊക്കെ തന്റെ ഫൊട്ടോഗ്രഫിയോടുളള ഇഷ്ടം വിളിച്ചു പറയുന്ന ചിത്രങ്ങൾ മമ്മൂട്ടി പോസ്റ്റ് ചെയ്യാറുണ്ട്. നടൻ മനോജ് കെ.ജയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചൊരു കുറിപ്പും മമ്മൂട്ടിയിലെ ഫൊട്ടോഗ്രാഫറെക്കുറിച്ചുളളതാണ്.

Advertisment

''മമ്മൂക്കയ്ക്ക് ഫൊട്ടോഗ്രഫി ഒരു ക്രെയ്സ് ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്. കാരണം, എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത്. ദുബായിൽ അമ്മ ഷോയുടെ റിഹേഴ്സലിന്റെ ഇടയിൽ ഫൊട്ടോഗ്രാഫർ ജെപിയുടെ ക്യാമറയിൽ മമ്മൂക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും,'' ഇതായിരുന്നു മനോജ് കെ.ജയൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടി പകർത്തിയ ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് മനോജ് കെ.ജയൻ പങ്കുവച്ച കുറിപ്പും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. “ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് ‘സല്യൂട്ട്’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ൽ ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം. ദുൽഖർ…. എന്തൊരു സ്വീറ്റ് വ്യക്തിയാണ് മോനേ നീ.ലവ് യൂ..

Read More: ഹാപ്പി ബിരിയാണി ടു യു എന്ന് ദുൽഖർ; ക്യൂട്ട് ഫാമിലിയെന്ന് കൂട്ടുകാർ

Advertisment

പ്രിയപ്പെട്ട റോഷൻ ഇതെന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ … എനിക്കുണ്ടായ സന്തോഷം., അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും പിന്തുണയ്ക്കും നൂറു നന്ദി. ബോബി സഞ്ജയ്‌യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി , കാരണം , നവ മലയാള സിനിമയിലെ ഏറ്റവും മിടുക്കരായിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് അവർ. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു ,നന്ദി ബോബി സഞ്ജയ്. എന്റെ എല്ലാ സഹതാരങ്ങളോടും, വാഫേറർ ഫിലിംസ്, മറ്റ് അണിയറപ്രവർത്തകർ എല്ലാവരോടും നന്ദി. ” മനോജ് കെ.ജയൻ കുറിച്ചു.

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: