പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ പെരുന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. എല്ലാവർക്കും ഈദ് മുബാറക് ആശംസിച്ച ദുൽഖർ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കൂ എന്നും തന്റെ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്. കുടുംബവും ആരോഗ്യവുമാണ് പ്രധാനം എന്നും താരം ഓർമ്മിപ്പിക്കുന്നു.
ഏറെ നാളുകൾക്ക് ശേഷമാണ് അമാലിനും മറിയത്തിനുമൊപ്പമുള്ള ഒരു ചിത്രം ദുൽഖർ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം മകളുടെ നാലാം ജന്മദിനവും ആഘോഷിച്ചിരുന്നു ദുൽഖർ- അമാൽ ദമ്പതികൾ.
Read more: വീട്ടിലെ സൂപ്പർഗേളിന് സൂപ്പർ കേക്ക് ഒരുക്കി ദുൽഖറും അമാലും
ലോക്ക്ഡൗൺ കാലത്തെ പെരുന്നാൾ വീട്ടിൽ തന്നെ ആഘോഷിക്കുകയാണ് താരങ്ങളെല്ലാം തന്നെ. ദുൽഖറിനൊപ്പം നസ്രിയയും സൗബിൻ ഷാഹിറുമെല്ലാം പെരുന്നാൾ ആശംസകളും കുടുംബചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ഇന്ദ്രജിത്ത്, അനു സിതാര, ടൊവിനോ തോമസ്, നദിയ മൊയ്തു തുടങ്ങി താരങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ആശംസകൾ പങ്കുവച്ചിട്ടുണ്ട്.