scorecardresearch

മഞ്ജു വീണ്ടും തമിഴിലേക്ക്; നായകന്മാരായി ആര്യയും ഗൗതം കാർത്തികും

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വീണ്ടും തമിഴിലേക്ക് എത്തുകയാണ്

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വീണ്ടും തമിഴിലേക്ക് എത്തുകയാണ്

author-image
Entertainment Desk
New Update
Manju Warrier| Manju Warrier Latest| Tamil Movie

ആര്യയ്ക്കും ഗൗതം കാർത്തികിനുമൊപ്പം മഞ്ജു വാര്യർ, Photo: Entertainment Desk/ IE Malayalam

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കു ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും മഞ്ജു എത്തുക. മിസ്റ്റർ എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം നിർമിക്കുന്ന പ്രിൺസ് പിക്ച്ചേഴ്സാണ് മഞ്ജുവിനെ സ്വാഗതം ചെയ്ത് ചിത്രം പങ്കുവച്ചത്. ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് നായക വേഷത്തിലെത്തുന്നത്. മലയാളി താരം അനഘയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Advertisment

വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ട്. ടീമിനൊപ്പം പ്രവർത്തിക്കാനായതിന്റെ ആഹ്ളാദത്തിലാണ് മഞ്ജുവും. ചിത്രത്തിന്റെ പോസ്റ്റ് മഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Advertisment

ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. മഞ്ജു അവതരിപ്പിച്ച പച്ചയമ്മാൾ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി. ഒരു പക്ഷെ മഞ്ജുവിന്റെ തിരിച്ചുവരവിനു ശേഷമുള്ള ഏറ്റവും നല്ല കഥാപാത്രമാണ് അസുരനിലേത്.

അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറായിരുന്നു. സമുദ്രകനി, ജോണ്‍ കോക്കന്‍, ജി എം സുന്ദര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു ഇടയ്ക്ക് തന്റെ ബൈക്ക് റൈഡിങ്ങ് ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: