/indian-express-malayalam/media/media_files/uploads/2022/10/Manju.png)
തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തോടുള്ള മഞ്ജുവാര്യരുടെ പ്രണയവും ഏറെ പ്രശസ്തമാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ആയിഷ' എന്ന മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ ഒരു ഗാനം കൊറിയോഗ്രാഫി ചെയ്യുന്നതു പ്രഭുദേവയാണെന്ന വാര്‍ത്തയാണ് പിന്നീടു പുറത്തുവന്നത്. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
വീഡിയോയില്‍ മഞ്ജുവിന്റെ നൃത്തം, പ്രഭുദേവയുടെ കോറിയോഗ്രാഫിക്കിടയിലെ രസകരമായ നിമിഷങ്ങളെല്ലാം കാണാനാകും. വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അറബിക്ക് എസന്‍സുളള ഗാനം വളരെ ആകര്‍ഷകമായിരിക്കുന്ന എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും പ്രഭുദേവയുടെ ശിഷ്യണത്തിലുളള മഞ്ജുവിന്റെ നൃത്തം കാണാനായി മുഴുവന്‍ വീഡിയോയ്ക്കായുളള കാത്തിരിപ്പിലാണ് ആസ്വാദകര്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്കു സംഗീതം ഒരുക്കിയിരിക്കുന്നതു എം ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്.ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളും ആയിഷയുടെ നിർമ്മാണപങ്കാളികളാണ്. ഛായാഗ്രഹണം വിഷ്ണു ശർമ, എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, ഗാന രചന ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ നിർവ്വഹിക്കുന്നു. യുഎഇയ്ക്ക് പുറമെ ഡൽഹി, ബോംബെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാപതിപ്പുകളും ചിത്രത്തിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.