നടന്‍ , സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രമേഷ് പിഷാരടി. രമേഷിന്റെ തമാശകള്‍ കേട്ടു ചിരിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ‘സ്റ്റാന്‍ഡ് അപ്പ് കോമഡി’ എന്ന കലാ രൂപം ശ്രദ്ധ നേടുന്നത് രമേശിലൂടെയാണ്. തന്റെ രസരകമായ കഥകള്‍ ഒരു ബൂക്കിലൂടെ ജനങ്ങളിലേയ്ക്കു എത്തിക്കാന്‍ ഒരുങ്ങുകയാണ് രമേഷ്.
‘ചിരിപുരണ്ട ജീവിതങ്ങള്‍’ എന്നു പേരിട്ടിരുക്കുന്ന പുസ്തകം മാതൃഭൂമി ബുക്ക്‌സാണ് പുറത്തിറക്കുന്നത്. നടന്‍ മമ്മൂട്ടിയാണ് പുസ്തകം പ്രകാശനം ചെയ്തത്.”എന്നും ചേര്‍ത്തുപിടിച്ചതിനു നന്ദി” എന്നു കുറിച്ചു കൊണ്ടാണ് രമേഷ് മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ചത്.
“പുസ്തകം വായിക്കുമ്പോള്‍ അതില്‍ പറയുന്ന ഓരോ കാര്യങ്ങളും പലരും മനസ്സിലാക്കുന്നതു വ്യത്യസ്തമായ രീതിയിലായിരിക്കും. അതാണ് വായനയെ വ്യത്യസ്തമാക്കുന്നത്” രമേഷ് പറഞ്ഞു. പിറന്നാള്‍ ദിവസം തന്നെയാണ് രമേഷ് തന്റെ പുസ്തകം പ്രഖ്യാപിക്കുന്നതെന്നും ഒരു പ്രത്യേകതയാണ്. താരങ്ങളായ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മിഥുന്‍, ആര്യ എന്നിവര്‍ രമേഷിനു ആശംസകളുമായി എത്തിയിട്ടുണ്ട്.