scorecardresearch

ഞാനൊറ്റയ്ക്ക് വണ്ടിയെടുത്തിറങ്ങുമ്പോൾ അമ്മയ്ക്കും ചേട്ടനും പേടിയാണ്: മഞ്ജു വാര്യർ

മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് മഞ്ജു

മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് മഞ്ജു

author-image
Entertainment Desk
New Update
manju warrier, manju warrier latest,manju warrier recent

മഞ്ജു വാര്യർ

യാത്ര ചെയ്യാനും അതു പൊലെ തന്നെ വാഹനങ്ങൾ കൈകാര്യം ചെയ്യാനും താത്പര്യമുള്ള താരമാണ് മഞ്ജു വാര്യർ. കുറച്ചു നാളുകൾക്കു മുൻപാണ് താരം സ്വന്തമായൊരു ബൈക്കെടുത്തത്. നടൻ അജിത്തിനൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ ബൈക്ക് റൈഡാണ് തന്നെ പുതിയ വാഹനം സ്വന്തമാക്കാൻ പ്രേരിപ്പിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കാണ് താരം സ്വന്തമാക്കിയത്. മഞ്ജു ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisment

ബൈക്ക് കൂടാതെ മിനികൂപ്പർ, റേഞ്ച് റോവർ എന്നീ വാഹനങ്ങളും മഞ്ജുവിനുണ്ട്. ഫോർ വീലറിന്റെ ലൈസൻസ് നേരത്തെ ഉണ്ടായിരുന്നെങ്കിലും കുറച്ചു വർഷങ്ങൾ മാത്രമെയായിട്ടുള്ളൂ മഞ്ജു കാർ ഓടിക്കാൻ ആരംഭിച്ചത്. ബൈക്ക് വാങ്ങുന്നതിനു മുന്നോടിയായാണ് താരം ടൂ വീലൽ ലൈസൻസെടുത്തത്.

മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ​​ ശ്രദ്ധ നേടുന്നത്. വാഹനമോടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്കിറക്കാറില്ലെന്നാണ് മഞ്ജു പറയുന്നത്. "വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ, പക്ഷെ ഒറ്റ്ക്ക് ഒരു വണ്ടിയുമായി വിടാൻ അമ്മയ്ക്കും ചേട്ടനും പേടിയാണ്. റോഡിൽ വളരെ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ കാര്യം ഓർത്തിട്ടാണ് ആ പേടി. ഓവർടേക്ക് ചെയ്യണമെന്ന ചിന്ത ഒഴുവാക്കി എല്ലാവരും പതുക്കെ പോകുക" മഞ്ജു പറഞ്ഞു. താൻ ഒരു ബോറിങ്ങ്, സാഹസികതയൊട്ടുമില്ലാത്ത ഡ്രൈവറാണെന്നും അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മഞ്ജു പറയുന്നു.

Advertisment

മഹേഷ് വെട്ടിയാരിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വെള്ളരിപട്ടണ'മാണ് മഞ്ജുവിന്റെ പുതിയ ചിത്രം. മാർച്ച് 24ന് തിയേറ്ററിലെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: