scorecardresearch

പുതിയ കഥാപാത്രത്തിനായുള്ള പരീക്ഷണം അച്ഛന്റെ മുടിയിൽ: മാധവൻ

അച്ഛൻ രംഗനാഥനും മകൻ വേദാന്തിനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്.

Madhavan, Actor Madhavan, R Madhavan
മാധവൻ

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നു. അച്ഛൻ രംഗനാഥനും മകൻ വേദാന്തിനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്.

തന്റെ പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് മാധവൻ. കഥാപാത്രത്തിന്റെ ലുക്ക് നോക്കാനായി അച്ഛൻ രംഗനാഥന്റെ മുടിയിലാണ് പരീക്ഷണം. “സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് നോക്കാൻ മുടിയിൽ പരീക്ഷണം നടത്താൻ അച്ഛൻ സമ്മതിക്കുമ്പോൾ” എന്നാണ് ചിത്രത്തിനു താഴെ മാധവൻ കുറിച്ചത്. അച്ഛന്റെ മുടി പല സ്റ്റൈലിൽ ട്രിം ചെയ്യുകയാണ് മാധവൻ. എന്നാൽ ആരാധകർ പറയുന്നത് അച്ഛന്റെ അതേ ലുക്കാണ് മാധവനെന്നതാണ്. ചിലർ മാധവൻ വേഷം മാറി വന്നതാണോയെന്നും തെറ്റിദ്ധരിച്ചു.

മാധവന്റെ മകൻ വേദാന്തിനെയും ചിത്രത്തിൽ കാണാം. നീന്തൽ മേഖലയിൽ സജീവമാണ് മാധവന്റെ മകൻ വേദാന്ത്. അനവധി അംഗീകാരങ്ങളും വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു തലമുറകൾ ഒന്നിച്ചെത്തിയ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി മാധവൻ ‘റോക്കറ്ററി’എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. മാധവൻ തന്നെയാണ് നമ്പി നാരായണനായി വേഷമിട്ടത്. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സും ചേർന്ന ബാനറിലാണ് ചിത്രം നിർമ്മിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Madhavans experiment for his new character on his father see photo

Best of Express