/indian-express-malayalam/media/media_files/uploads/2021/04/Manju-Warrrier-Sunny-wayne.jpg)
മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന 'ചതുർമുഖം' റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ആണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖമാണ് വൈറലാവുന്നത്. എം ഫോർ ടെക്നിക്കിന് നൽകിയ അഭിമുഖത്തിനിടയിൽ കൗതുകകരമായൊരു കെമിക്കൽ എക്സ്പെരിമെന്റ് നടത്തുകയാണ് ഇരുവരും.
Read more: സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ? പുതിയ ലുക്കിനെ കുറിച്ച് ചിരിയോടെ മഞ്ജു; വീഡിയോ
പരീക്ഷണം നടത്താൻ മടിച്ച മഞ്ജുവിനോട് അങ്ങട് ഒഴിക്ക് മഞ്ജു ചേച്ചീ എന്നാണ് അവതാരകൻ ജിയോ ജോസഫ് പറയുന്നത്. "തേങ്ങ ഒടയ്ക്ക് സ്വാമി," എന്ന് സണ്ണി വെയ്നും പ്രോത്സാഹിപ്പിക്കുകയാണ്.
Read more: മഞ്ജുവിന്റെ ഇഷ്ടം കവർന്ന ആ കൊച്ചുമിടുക്കി ഇവിടെയുണ്ട്
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു...സു...സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.